ഇടുക്കി: ജില്ലയിലെ നിര്‍മ്മാണ നിരോധന ഉത്തരവ് പിന്‍വലിക്കുക, 1964ലെ ഭൂപതിവ് ചട്ടങ്ങളില്‍ നിയമ ഭേദഗതി വരുത്തുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസ് എം നടത്തുന്ന കര്‍ഷക സംരക്ഷണ ജാഥ ഇന്ന് സമാപിക്കും. ഇടുക്കിക്കായി ഇറങ്ങിയ വിവാദ ഉത്തരവ് പൂര്‍ണ്ണമായി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസും, വ്യാപാരി വ്യവസായി ഏകോപന സമതിയും, ജെഎസ്എസും പ്രത്യക്ഷ സമരവുമായി രംഗത്തു വന്നതിന് പിന്നാലെയാണ് സമാന വിഷയത്തില്‍ പ്രതിഷേധവുമായി കേരള കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുള്ളത്.
കര്‍ഷക സംരക്ഷണ ജാഥക്ക് ഇന്ന് സമാപനം - കര്‍ഷക സംരക്ഷണ ജാഥ
ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് കർഷക സംരക്ഷണ ജാഥ ഒരുക്കിയിരിക്കുന്നത്.
കേരള കോണ്‍ഗ്രസ് എം നടത്തുന്ന കര്‍ഷക സംരക്ഷണ ജാഥ ഇന്ന് സമാപിക്കും
ജില്ലാ കമ്മറ്റിയുടെ നേത്യത്വത്തിലാണ് കർഷക സംരക്ഷണ ജാഥ ഒരുക്കിയിരിക്കുന്നത്. റോഷി അഗസ്റ്റിൻ എം.എൽ.എ, ജില്ലാ പ്രസിഡന്‍റ് ജോസ് പാലത്തിനാൽ എന്നിവരാണ് ജാഥ ക്യാപ്റ്റൻമാർ. നെടുങ്കണ്ടത്ത് നടക്കുന്ന സമാപനസമ്മേളനം പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി ഉദ്ഘാടനം ചെയ്യും.
Last Updated : Oct 25, 2019, 7:32 AM IST