കേരളം

kerala

ETV Bharat / state

കോല്‍ക്കളിയില്‍ ഒമ്പതാം തവണയും വിജയിച്ച് സെന്‍റ് അഗസ്റ്റിന്‍ സ്‌കൂള്‍ - കോല്‍ക്കളിയില്‍ ഒമ്പതാം തവണയും കരിങ്കുന്നം

കഴിഞ്ഞ തവണ സംസ്ഥാന തലത്തില്‍ നാലാം സ്ഥാനം നേടിയെടുക്കാനും കരിങ്കുന്നത്തിന്‍റെ കുട്ടികള്‍ക്ക് കഴിഞ്ഞു.

കോല്‍ക്കളിയില്‍ ഒമ്പതാം തവണയും കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍

By

Published : Nov 20, 2019, 10:39 PM IST

Updated : Nov 20, 2019, 11:26 PM IST

ഇടുക്കി: കഴിഞ്ഞ ഒമ്പത് വര്‍ഷമായി കോല്‍ക്കളി മത്സരത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി വിജയചരിതമെഴുതുകയാണ് കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍. ഇത്തവണയും പതിവ് തെറ്റിക്കാതെ ഹയര്‍സെക്കണ്ടറി കോല്‍ക്കളി മത്സരത്തില്‍ ഒന്നാംസ്ഥാനവുമായാണ് കരിങ്കുന്നം സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. കോഴിക്കോട് കോയ ഗുരുക്കളാണ് ഇവരുടെ വിജയ ശില്‍പി. കോല്‍ക്കളി മത്സരത്തില്‍ സാന്നിധ്യമറിയിച്ചതുമുതല്‍ കരിങ്കുന്നം സെന്‍റ് അഗസ്റ്റിന്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ ഒന്നാം സ്ഥാനം മറ്റാര്‍ക്കും വിട്ടു നല്‍കിയിട്ടില്ല. ഇത്തവണയും ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ഒന്നാംസ്ഥാനവുമായാണ് കരിങ്കുന്നത്തിന്‍റെ ചുണക്കുട്ടന്‍മാര്‍ കട്ടപ്പനയില്‍ നിന്നും മടങ്ങിയത്. കുട്ടികളുടെ മികച്ച വിജയത്തില്‍ സന്തോഷമുണ്ടെന്ന് കോല്‍ക്കളി പരിശീലകനായ കോഴിക്കോട് കോയ ഗുരുക്കള്‍ പറയുന്നു.

കോല്‍ക്കളിയില്‍ ഒമ്പതാം തവണയും വിജയിച്ച് സെന്‍റ് അഗസ്റ്റിന്‍ സ്‌കൂള്‍

ചടുലമായ താളവും ഈണത്തിനൊത്ത മെയ്വഴക്കവും വേദിയിലെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയുമാണ് കരിങ്കുന്നം സ്‌കൂളിലെ ഈ കോല്‍ക്കളി ടീമിന്‍റെ പ്രകടനത്തെ വേറിട്ട് നിര്‍ത്തുന്നത്. കഴിഞ്ഞ തവണ സംസ്ഥാനതലത്തില്‍ നാലാം സ്ഥാനം നേടിയെടുക്കാനും ഇവര്‍ക്ക് കഴിഞ്ഞു. റവന്യൂ കലോത്സവത്തിലെ മികച്ച പ്രകടനം സംസ്ഥാനതല മത്സരത്തിലും ആവര്‍ത്തിക്കാനുള്ള പരിശ്രമത്തിലാണ് കരിങ്കുന്നതിന്‍റെ കോല്‍ക്കളി ടീം.

Last Updated : Nov 20, 2019, 11:26 PM IST

ABOUT THE AUTHOR

...view details