കേരളം

kerala

ETV Bharat / state

അധികാരികളുടെ അവഗണനയിൽ കാഞ്ഞാർ പടി- മരുത് പാറ തണ്ട് റോഡ് - kanjar padi- marut para thand road

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെ പരിശ്രമത്തിൽ നിർമിച്ച റോഡാണ് നിലവിൽ യാത്രയ്ക്കായി ഇവിടെയുള്ളവർ ഉപയോഗിക്കുന്നത്.

അധികാരികളുടെ അവഗണനയിൽ കാഞ്ഞാർ പടി- മരുത് പാറ തണ്ട് റോഡ്  കാഞ്ഞാർ പടി- മരുത് പാറ തണ്ട് റോഡ്  ജനങ്ങളുടെ ദുരിത യാത്ര  kanjar padi- marut para thand road neglected by the authorities  kanjar padi- marut para thand road  kanjar padi- marut para thand road today
അധികാരികളുടെ അവഗണനയിൽ കാഞ്ഞാർ പടി- മരുത് പാറ തണ്ട് റോഡ്

By

Published : Dec 6, 2020, 10:19 AM IST

ഇടുക്കി:അധികാരികളുടെ അവഗണനയിൽ കാൽനടയാത്ര പോലും സാധ്യമാകാത്ത അവസ്ഥയിലാണ് വാഴത്തോപ്പ് പഞ്ചായത്തിലെ മൂന്നാം വാർഡ് ഉൾപ്പെടുന്ന മേഖലയായ മരുത് പാറ തണ്ട് റോഡ്. ഈ പ്രദേശത്തെ ജനങ്ങളുടെ ദുരിത യാത്ര തുടങ്ങിയിട്ട് ഏകദേശം നാൽപത്തിയഞ്ചു വർഷത്തോളമായി.

അധികാരികളുടെ അവഗണനയിൽ കാഞ്ഞാർ പടി- മരുത് പാറ തണ്ട് റോഡ്

തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നാട്ടുകാരുടെ പരിശ്രമത്തിൽ നിർമിച്ച റോഡാണ് നിലവിൽ യാത്രയ്ക്കായി ഇവിടെയുള്ളവർ ഉപയോഗിക്കുന്നത്. ഈ റോഡ് ടാർ ചെയ്യുകയോ കോൺക്രീറ്റ് ചെയ്യുകയോ വേണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. കുടിവെള്ളം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങളില്ലാത്ത ഈ മേഖലയിൽ നിന്നും നിരവധി കുടുംബങ്ങളാണ് ഇതിനോടകം വീട് ഉപേക്ഷിച്ചു പോയത്. വേനൽക്കാലങ്ങളിൽ കുടിവെള്ളക്ഷാമവും ഈ മേഖലയിൽ രൂക്ഷമാണ്. നിർധനരും ഭവനരഹിതരുമായ നിരവധി കുടുംബങ്ങളാണ് ഇവിടെയുള്ളത്.

വിവിധ പഞ്ചായത്ത് ഭരണ സമിതികളും വാർഡിലെ മെമ്പർമാരും ഈ പ്രദേശത്തോട് അവഗണന കാണിക്കുകയാണെന്നാണ് നാട്ടുക്കാരുടെ ആരോപണം.

ABOUT THE AUTHOR

...view details