തകര്‍ന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാതെ അധികൃതര്‍ - kanchiyar gandhi statue is in destruction
ഇടുക്കി അഞ്ചുരളി ഭാഗത്ത് ഗാന്ധി പ്രതിമ തകര്‍ന്ന് കിടക്കാന്‍ തുടങ്ങിയിട്ട് രണ്ട് വര്‍ഷം

കാഞ്ചിയാറിലുള്ള ഗാന്ധി പ്രതിമ വീണുകിടക്കാൻ തുടങ്ങിയിട്ട് രണ്ടു വർഷം
ഇടുക്കി:രാജ്യം മുഴുവന്‍ ഗാന്ധി ജയന്തി ആഘോഷിക്കുമ്പോള്‍ രണ്ടു വര്‍ഷമായി തകര്‍ന്ന് കിടക്കുന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാന്‍ അധികൃതര്‍ യതൊന്നും ചെയ്യുന്നില്ലെന്ന് ആരോപണം. അഞ്ചുരുളിക്ക് സമീപം സ്വകാര്യവ്യക്തി മുന്‍കൈയെടുത്ത് നിര്‍മിച്ച ഗാന്ധി പ്രതിമ കൊടുങ്കാറ്റില്‍ മരങ്കൊമ്പ് വീണാണ് തകര്‍ന്നു വീണത്. അന്നുമുതല്‍ നാട്ടുകാര്‍ പ്രതിമ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടു കൊണ്ട് ജില്ലാ കലക്ടര്‍ അടക്കമുള്ള അധികൃതരെ സമീപിച്ചെങ്കിലും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് പ്രദേശ വാസികള്‍ ആരോപിക്കുന്നു.
തകര്‍ന്ന ഗാന്ധി പ്രതിമയെ സംരക്ഷിക്കാതെ അധികൃതര്‍
Last Updated : Oct 2, 2019, 10:00 PM IST
TAGGED:
kanchiyar gandhi statue