കേരളം

kerala

ETV Bharat / state

അനുമോളെ കൊന്നത് കഴുത്തില്‍ ഷാൾ കുരുക്കി, മൃതദേഹത്തിനൊപ്പം വീട്ടില്‍ കഴിഞ്ഞു: തെളിവെടുപ്പിലും ഭാവവ്യത്യാസമില്ലാതെ ബിജേഷ് - The body wrapped in a shawl placed under the bed

ബിജേഷ് മദ്യപിച്ച് സ്ഥിരം ഉപ്രദവിച്ചിരുന്നതിനാല്‍ അനുമോള്‍, വനിത സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ്, കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബിജേഷ് പൊലീസിനോട് പറഞ്ഞു.

kanchiyar anumol murder husband arrested idukki
അനുമോളെ കൊന്നത് കഴുത്തില്‍ ഷാൾ കുരുക്കി

By

Published : Mar 27, 2023, 9:47 PM IST

ഇടുക്കി: കട്ടപ്പന കാഞ്ചിയാറിലെ, അനുമോളുടെ കൊലപാതകത്തിന് പിന്നില്‍ ഭർത്താവ് ബിജേഷിന്‍റെ വൻ ക്രൂരതയും ഗാര്‍ഹിക പീഡനവും. കൊലപാതകത്തിന് ശേഷം കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിച്ച ബിജേഷ് ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കിയ ശേഷമാണ്, തമിഴ്‌നാട്ടിലേക്ക് മുങ്ങിയതെന്നും പൊലീസ് പറഞ്ഞു. അഞ്ച് വയസുകാരിയായ, മകള്‍ ഉറങ്ങിയ സമയത്ത്, കഴുത്തില്‍ ഷാള്‍ കുരുക്കി വത്സമ്മയെന്ന അനുമോളെ ബിജേഷ് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം, വീട്ടില്‍ തെളിവെടുപ്പിനെത്തിച്ചപ്പോള്‍, യാതൊരു കുറ്റബോധവും ഇല്ലാതെയാണ്, പ്രതി, കൃത്യം വിവരിച്ചത്. ബിജേഷ് മദ്യപിച്ച് സ്ഥിരം ഉപ്രദവിച്ചിരുന്നതിനാല്‍ അനുമോള്‍, വനിത സെല്ലില്‍ പരാതി നല്‍കിയിരുന്നു. ഭാര്യയോട് തോന്നിയ വൈരാഗ്യവും സാമ്പത്തിക പ്രശ്‌നങ്ങളുമാണ്, കൊലപാതകത്തിലേക്ക് നയിച്ചതെന്ന് ബിജേഷ് പൊലീസിനോട് പറഞ്ഞു.

മാർച്ച് 17നാണ് രാത്രി 9.30 ഓടെയാണ്, കൊലപാതകം നടന്നത്. സ്‌കൂളില്‍ അടയ്ക്കാനുള്ള പണം, അനുമോള്‍ തിരികെ ചോദിച്ചതോടെ, ബിജേഷ് വഴക്ക് ആരംഭിച്ചു. ഹാളില്‍ കസേരയില്‍ ഇരിയ്ക്കുകയായിരുന്ന അനുമോളുടെ കഴുത്തില്‍ ഷാള്‍ കുരുക്കി കൊലപ്പെടുത്തി. ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ അനുമോളുടെ കൈ ഞരമ്പ് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചു.

പിന്നീട് മൃതദേഹം ഷാളില്‍ പൊതിഞ്ഞ് കട്ടിലിനടിയില്‍ ഒളിപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ, സ്വന്തം മാതാപിതാക്കളേയും അനുമോളുടെ മാതാപിതാക്കളേയും, ഭാര്യ ഒളിച്ചോടിയതായി ധരിപ്പിച്ചു. അനുമോളുടെ അച്ഛനും അമ്മയ്ക്കുമൊപ്പം കട്ടപ്പന പൊലിസ് സ്റ്റേഷനില്‍ എത്തി ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്‌തു.

മാർച്ച് 21നാണ്, അനുമോളുടെ മൃതദേഹം വീട്ടില്‍ നിന്നും കണ്ടെത്തിയത്. ഈ ദിവസങ്ങളിലെല്ലാം, ബിജേഷ് ഇതേ വീട്ടില്‍ കഴിഞ്ഞുവെന്നാണ് പൊലീസ് പറയുന്നത്. ദുര്‍ഗന്ധം പുറത്തേയ്ക്ക് വരാതിരിയ്ക്കാന്‍ സാമ്പ്രാണിതിരി കത്തിച്ചുവെച്ചു. അനുമോളുടെ സ്വര്‍ണം ധനകാര്യ സ്ഥാപനത്തില്‍ പണയം വെച്ച് കിട്ടിയ പതിനൊന്നായിരം രൂപയും മൊബൈല്‍ വിറ്റു കിട്ടിയ പണവുമായാണ് ബിജേഷ് തമിഴ്‌നാട്ടിലേയ്ക്ക് മുങ്ങിയത്.

സ്വന്തം മൊബൈല്‍ കുമളിയ്ക്ക് സമീപം അട്ടപളത്ത് ഉപേക്ഷിച്ചു. തമിഴ്‌നാട്ടിലെ വിവിധ സ്ഥലങ്ങളില്‍, ദിവസങ്ങളോളം കറങ്ങി. തിരുച്ചിയില്‍ ഇയാള്‍ ഉള്ളതായി സൂചന ലഭിച്ച പൊലീസ് അവിടെ എത്തി അന്വേഷണം നടത്തിയിരുന്നു. തുടര്‍ന്ന് പ്രതി ഇന്നലെ കുമളിയില്‍ എത്തുകയും പൊലിസ് പിടികൂടുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ആറ് ദിവസത്തേയ്ക്ക് കസ്റ്റഡിയില്‍ വാങ്ങിയാണ് തെളിവെടുപ്പ് നടത്തിയത്.

ABOUT THE AUTHOR

...view details