കാൽവരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രം തുറന്നു - idukki tourist places
ജീവനക്കാരന് കൊവിഡ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് കേന്ദ്രം അടച്ചിട്ടിരിക്കുകയായിരുന്നു.
ഇടുക്കി:ജീവനക്കാരന് കൊവിഡ് റിപ്പോർട്ട് ചെയ്‌തതിനെ തുടർന്ന് സന്ദർശക വിലക്ക് ഏർപെടുത്തിയ കാൽവരി മൗണ്ട് വിനോദസഞ്ചാര കേന്ദ്രം തുറന്നു. തിങ്കളാഴ്ച മുതലാണ് വിനോദസഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തനം ആരംഭിച്ചത്. ജീവനക്കാരന് കൊവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് വിനോദസഞ്ചാര കേന്ദ്രം അടയ്ക്കുവാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. തുടർന്ന് ഏഴ് ദിവസങ്ങൾക്ക് ശേഷം വീണ്ടും നടത്തിയ കൊവിഡ് പരിശോധനയിൽ കൊവിഡ് നെഗറ്റീവ് ആയതോടെയാണ് വിനോദസഞ്ചാര കേന്ദ്രം തുറന്നത്ത്. കേന്ദ്രം അടച്ചിട്ടതോടെ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തി നിരാശരായി മടങ്ങിയത്. എന്നാൽ വീണ്ടും തുറന്നതോടെ നിരവധി പേരാണ് കാൽവരി മൗണ്ടിന്‍റെ ഭംഗി ആസ്വദിക്കാൻ എത്തുന്നത്. കർശനമായ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സഞ്ചാരികളെ ടുറിസം കേന്ദ്രത്തിലേക്ക് പ്രവേശിപ്പിക്കുന്നത്.