കേരളം

kerala

ETV Bharat / state

ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട്; പട്ടയമെന്ന സ്വപ്‌നം അസ്‌തമിച്ച് കല്ലാർകുട്ടി നിവാസികൾ - dam safety report

എഴുപത് വര്‍ഷം മുമ്പ് കുടിയേറിയ കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലുള്‍പ്പെട്ട നാലായിരത്തിലധികം വരുന്ന കര്‍ഷകര്‍ക്കാണ് കല്ലാര്‍കൂട്ടി അണക്കെട്ടിന്‍റെ പേരില്‍ പട്ടയം നിഷേധിക്കുന്നത്.

ഡാം സേഫ്‌റ്റി അതോറിറ്റി  കല്ലാർകുട്ടി നിവാസികൾ  കല്ലാർകുട്ടി നിവാസികൾ  വെള്ളത്തൂവൽ പഞ്ചായത്ത്  കല്ലാർകുട്ടി നിവാസികൾക്ക് പട്ടയമില്ല  പട്ടയ വിതരണം  Kallarkutty residents news  Kallarkutty residents latest  dam safety report  Kallarkutty residents wont get pattayam
ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട്; പട്ടയമെന്ന സ്വപ്‌നം അസ്‌തമിച്ച് കല്ലാർകുട്ടി നിവാസികൾ

By

Published : Sep 13, 2021, 12:43 PM IST

ഇടുക്കി:ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ ദുരിതത്തിലായി വീണ്ടും കല്ലാർകുട്ടി നിവാസികൾ. പത്തുചെയിനിൽ ഉൾപ്പെട്ട കല്ലാർകൂട്ടിയിലെ ജനങ്ങൾക്ക് പട്ടയം നൽകുന്നതിന് റവന്യൂ വകുപ്പ് മുഴുവൻ നടപടികളും പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പട്ടയം നൽകാൻ പാടില്ലെന്ന ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നത്.

ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട്; പട്ടയമെന്ന സ്വപ്‌നം അസ്‌തമിച്ച് കല്ലാർകുട്ടി നിവാസികൾ

എഴുപത് വര്‍ഷം മുമ്പ് കുടിയേറിയ കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളിലുള്‍പ്പെട്ട നാലായിരത്തിലധികം വരുന്ന കര്‍ഷകര്‍ക്കാണ് കല്ലാര്‍കൂട്ടി അണക്കെട്ടിന്‍റെ പേരില്‍ പട്ടയം നിഷേധിക്കുന്നത്. പത്തുചെയിന്‍ മേഖലയിലും മൂന്ന് ചെയിന്‍ മേഖലയിലും പട്ടയം നല്‍കുന്നതിന് കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് തന്നെ നടപടി സ്വീകരിച്ചിരുന്നു. ഇതിന്‍റെ അടസ്ഥാനത്തില്‍ കല്ലാര്‍കൂട്ടി നിവാസികള്‍ക്ക് പട്ടയം നല്‍കുന്നതിന് തടസമില്ലെന്ന് ചൂണ്ടികാണിച്ച് ഇടുക്കി ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്‌തു.

ഡാം സേഫ്‌റ്റി അതോറിറ്റിയുടെ റിപ്പോർട്ട് തിരിച്ചടി

വൈദ്യുത, റവന്യൂ, മന്ത്രിമാര്‍ നടത്തിയ ചർച്ചയിൽ പത്തു ചെയിന്‍ മേഖലയില്‍ പട്ടയം നല്‍കുന്നതിന് തടസമില്ലെന്ന് അറിയിക്കുകയും റവന്യൂ പ്രിന്‍സിപ്പള്‍ സെക്രട്ടറി പട്ടയം നൽകുന്നതിന് ഉത്തരവിറക്കുകയും ചെയ്‌തു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഈ പട്ടയ മേളയില്‍ വിതരണം നടത്തുന്നതിന് എല്ലാവിധ തയ്യാറെടുപ്പുകളും നടത്തിയിരുന്ന സാഹചര്യത്തിലാണ് ഡാം സേഫ്റ്റി അതോററ്റി പട്ടയം നല്‍കാന്‍ പാടില്ലെന്ന് നിലപാടുമായി രംഗത്തെത്തിയത്. ഇതോടെ പതിറ്റാണ്ടുകളായി പട്ടയത്തിന് കാത്തിരിക്കുന്ന കല്ലാർകൂട്ടി നിവാസികളുടെ പട്ടയ സ്വപ്‌നമാണ് അവസാനിച്ചത്.

സർക്കാർ ഇടപെടൽ ഇല്ലെങ്കിൽ പ്രതിഷേധമുയർത്തും

ക്യാച്ച് മെന്‍റ് ഏരിയായുടെ പേരില്‍ പത്തുചെയിന്‍റെ പരിധിയും കഴിഞ്ഞു കിലോമീറ്ററുകള്‍ അകലെയുള്ള കുടുംബങ്ങള്‍ക്കും പട്ടയം നിഷേധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. വെള്ളത്തൂവല്‍ പട്ടണത്തിന് സമീപമുള്ളവര്‍ക്ക് പോലും പട്ടയമില്ല. ഇതോടെ കാര്‍ഷിക ആവശ്യങ്ങള്‍ക്കും വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കും ബാങ്ക് ലോണോ വായ്‌പകളോ എടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ. സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വിഷയത്തിൽ ശക്തമായ ജനകീയ പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് ജനപ്രതിനിധികളും പൊതുപ്രവര്‍ത്തകരും പറയുന്നു.

ALSO READ:യുഎസ് ഓപ്പണ്‍: ചരിത്രം കുറിച്ച് മെദ്‌വെദേവ്; കന്നി ഗ്രാന്‍ഡ് സ്ലാം കിരീടം

ABOUT THE AUTHOR

...view details