കേരളം

kerala

ETV Bharat / state

കല്ലാര്‍ മാങ്കുളം റോഡ് തകര്‍ന്നു; പരിഹാരം വേണമെന്ന് നാട്ടുകാര്‍ - റോഡ് തകര്‍ന്നു

ഇത്തവണ ബി.എം.ബി.സി നിലവാരത്തില്‍ റോഡ് നിര്‍മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല.

Kallar Mankulam  Kallar Mankulam road damaged  solution  കല്ലാര്‍ മാങ്കുളം  റോഡ് തകര്‍ന്നു  ഇടുക്കി
കല്ലാര്‍ മാങ്കുളം റോഡ് തകര്‍ന്നു; പരിഹാരം വേണമെന്ന് നാട്ടുകാര്‍

By

Published : Jul 31, 2020, 5:03 AM IST

ഇടുക്കി: കല്ലാര്‍ മാങ്കുളം റോഡ് തകര്‍ന്നത് യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി റോഡിന്‍റെ റീടാറിംഗ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണികള്‍ കൃത്യമായി നടന്നിട്ടില്ല. ഇത്തവണ ബി.എം.ബി.സി നിലവാരത്തില്‍ റോഡ് നിര്‍മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല. കേവലം 17 കിലോമീറ്ററോളം വരുന്ന റോഡാണ് കാലങ്ങളായി പൂര്‍ണ്ണമായി അറ്റകുറ്റപ്പണികള്‍ നടത്താതെ തകര്‍ന്ന് കിടക്കുന്നത്.

കല്ലാര്‍ മാങ്കുളം റോഡ് തകര്‍ന്നു; പരിഹാരം വേണമെന്ന് നാട്ടുകാര്‍

ബി.എം.ബി.സി നിലവാരത്തില്‍ റോഡ് നിര്‍മാണം നടക്കുമെന്ന പ്രഖ്യാപനം വന്നിരുന്നെങ്കിലും പിന്നീട് തുടര്‍ ജോലികളില്‍ പുരോഗതി ഉണ്ടായില്ല. ചികത്സാ സംബന്ധമായ കാര്യങ്ങള്‍ക്കുള്‍പ്പെടെ പ്രദേശവാസികള്‍ക്കിത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. തകര്‍ന്ന് കിടക്കുന്ന റോഡ് മാങ്കുളത്തിന്‍റെ വിനോദ സഞ്ചാരമേഖലക്കും തിരിച്ചടിയാണ്. കുണ്ടും കുഴിയും താണ്ടിയുള്ള യാത്രക്കിടയില്‍ വാഹനങ്ങള്‍ക്കുണ്ടാകുന്ന അറ്റകുറ്റപ്പണികള്‍ വാഹന ഉടമകള്‍ക്ക് അധിക ബാധ്യത വരുത്തുന്നതായും പരാതിയുണ്ട്.

ABOUT THE AUTHOR

...view details