ഇടുക്കി: കാലവര്‍ഷം കനത്തതോടെ കല്ലാർ ഡൈവേര്‍ഷന്‍ തുറന്നു. 824.2 മീറ്റര്‍ വെള്ളം എത്തിയതിനെ തുടര്‍ന്നാണ് ഡാം തുറക്കുവാന്‍ അധികൃതര്‍ തീരുമാനിച്ചത്. രാത്രി 9.30 ഓടെ മധ്യഭാഗത്തെ ഒരു ഷട്ടർ 10 സെന്‍റിമീറ്റർ ഉയർത്തി. വെള്ളം ഒഴുക്ക് കൂടുന്നതിനനുസരിച്ച് മറ്റ് ഷട്ടറുകൾ പിന്നീട് ഉയർത്തുമെന്ന് ഡാം വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ് ജയപ്രകാശ്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതോടെ ഡാമിലെ വെള്ളം ഉയരുകയായിരുന്നു. ഇതോടെ താലൂക്ക് തഹസീല്‍ദാര്‍, പൊലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരെ അറിയിക്കുകയും അനോണ്‍സ്‌മെന്‍റ് നടത്തുകയും ചെയ്തിന് ശേഷമാണ് ഡാം ഷട്ടര്‍ തുറന്നതെന്ന് ഡാം വിഭാഗം അസി.എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ഇന്‍ ചാര്‍ജ്ജ് പറഞ്ഞു. രാത്രിയില്‍ തുടര്‍ച്ചയായ കനത്ത മഴ ഉണ്ടായാല്‍ മാത്രം മറ്റ് ഷട്ടറുകൾ തുറന്ന് വിടുകയുള്ളുവെന്ന് അധികൃതര്‍ പറഞ്ഞു.