കൈത്തറിപ്പടി പാലം അപകടത്തിൽ; ദുരിതത്തിലായി പ്രദേശവാസികൾ - kaitharippadi bridge
നിരവധി കുടുംബങ്ങളാണ് കൈത്തറിപ്പടി പാലത്തെ ആശ്രയിക്കുന്നത്. പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് ആവശ്യം.

കൈത്തറിപ്പടി
ഇടുക്കി: കൊന്നത്തടി മുക്കുടം റോഡിലെ കൈത്തറിപ്പടി പാലം അപകടത്തിൽ. കൽക്കെട്ടിന് ബലക്ഷയം സംഭവിക്കുകയും പല കല്ലുകളും ഒഴുകി പോകുകയും ചെയ്‌തു. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ കല്ലുകൾ ഒഴുകിപോകാമെന്ന് പ്രദേശവാസകൾ ഭയപ്പെടുന്നു. നിരവധി കുടുംബങ്ങളാണ് കൈത്തറിപ്പടി പാലത്തെ ആശ്രയിക്കുന്നത്. മഴ കനത്തതോടെ പാലം അപകട ഭീഷണിയാകുന്ന സാഹചര്യത്തിൽ പ്രശ്‌നത്തിന് ഉടൻ പരിഹാരം കാണണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
കൈത്തറിപ്പടി പാലം അപകടത്തിൽ