സ്കൂൾ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകി; പൊലീസ് അന്വേഷണം ആരംഭിച്ചു - സ്‌കൂൾ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകി: പൊലീസ് അന്വേഷണം ആരംഭിച്ചു
അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്.
ഇടുക്കി: മൂന്നാറിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന നാല് പ്ലസ് വൺ വിദ്യാർഥിനികൾക്ക് ജ്യൂസിൽ മദ്യം ചേർത്ത് നൽകിയ സംഭവത്തിൽ ദേവികുളം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം സ്‌കൂളിലേക്ക് വരുന്നതിനിടെ സമീപത്തെ കടയിൽ നിന്നും ഓട്ടോ ഡ്രൈവർ വാങ്ങി നൽകിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്ന് ഇവർക്ക് തലകറക്കം അനുഭവപ്പെട്ടിരുന്നു. സ്‌കൂളില്‍ അധ്യാപകന്‍ ക്ലാസെടുക്കുന്നതിനിടെ ഇതിലൊരാൾ കുഴഞ്ഞു വീഴുകയും ചെയ്‌തു. കുട്ടി മദ്യപിച്ചതായി അധ്യാപകന് സംശയം തോന്നുകയും പ്രിൻസിപ്പലിനെ വിവരമറിയിക്കുകയും ചെയ്തു. തുടർന്ന് ആശുപത്രിയിലെത്തിച്ച് പരിശോധിച്ചപ്പോഴാണ് മദ്യം ഉള്ളിൽച്ചെന്നതായി മനസിലായത്. അധ്യാപകര്‍ അറിയിച്ചതിനെ തുടര്‍ന്നെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ ദേവികുളം പൊലീസില്‍ പരാതി നല്‍കിയത്.