വിദ്യാർഥികൾക്കായി ജോബ് ഫെയർ സംഘടിപ്പിച്ച് കട്ടപ്പന ഗവൺമെന്‍റ് കോളേജ്. കോളേജിലെ വാക്ക് വിത്ത് എ സ്കോളർ യൂണിറ്റും, പ്ലേയ്സ്മെന്‍റ് സെല്ലും ചേർന്നു നടത്തിയ ജോബ് ഫെയറിൽ രാജ്യത്തെ പ്രമുഖ കമ്പനികളാണ് പങ്കെടുത്തത്.
വിദ്യാർഥികൾക്ക് തൊഴിൽ സാധ്യതയൊരുക്കി കട്ടപ്പന ഗവൺമെന്‍റ് കോളേജ്
കോളേജിലെ വാക്ക് വിത്ത് എ സ്കോളർ യൂണിറ്റും, പ്ലേയ്സ്മെന്‍റ് സെല്ലും ചേർന്നാണ് ജോബ് ഫയർ സംഘടിപ്പിച്ചത്.
കോളേജിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയവർക്കും, ഫലം കാത്തിരിക്കുന്ന വിദ്യാർഥികൾക്കും ആയിട്ടാണ് ജോബ് ഫെയർ സംഘടിപ്പിച്ചത്. രാവിലെ മുതൽ നൂറുകണക്കിന് വിദ്യാർഥികളാണ് പ്രോഗ്രാമിൽ പങ്കെടുക്കാൻ എത്തിയത്. ഇന്ത്യയിലെ തന്നെ പ്രമുഖ കമ്പനികളായ റിലയൻസ് ജിയോ, മാക്സ് വാല്യൂ, യുറേക്കാ, ഫോക്സ് തുടങ്ങിയ വമ്പൻമാരും ജോബ് ഫെയറിൽ പങ്കെടുത്തു.
മുൻ വർഷത്തിൽ നടത്തിയ ജോബ് ഫെയറിൽ 120 വിദ്യാർഥികൾക്ക് സെലക്ഷൻ ലഭിച്ചിരുന്നു. ഇത്തരം ജോബ് ഫെയറുകൾ വിദ്യാർഥികൾക്ക് കൂടുതൽ അനുഭവങ്ങളും അവസരങ്ങളും നൽകുമെന്ന് അധ്യാപകർ പറയുന്നു.