ഇടുക്കി: ദേവികുളത്ത് റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് മറിഞ്ഞ് പൊലീസുകാരന് പരിക്കേറ്റു. ദേവികുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്. ദേവികുളം ജയിലിലെ റിമാൻഡ് പ്രതിയായ ബേബിയെ അടിമാലി കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു അപകടം. മൂന്നാര്‍ ദേവികുളം റൂട്ടില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ ഗട്ടറില്‍ വീണ ജീപ്പിന്‍റെ നിയന്ത്രണം നഷ്ടമാകുകയും പാതയോരത്തെ മരത്തില്‍ ഇടിക്കുകയുമായിരുന്നു. അപകടത്തില്‍ പരിക്കേറ്റ ജയകുമാറിനെ മൂന്നാർ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിയന്ത്രണം നഷ്ടമായ ജീപ്പ് സമീപത്തെ മരത്തിലിടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി. അതേസമയം റോഡിന്‍റെ ശോചനീയാവസ്ഥയും അശാസ്ത്രീയതയുമാണ് അപകടത്തിന് കാരണമായതെന്ന വാദവുമായി പ്രദേശവാസികളും രംഗത്തെത്തി.
റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് പൊലീസുകാരന് പരിക്ക് - jeep accident at idukki
ദേവികുളം പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ ജയകുമാറിനാണ് പരിക്കേറ്റത്
റിമാൻഡ് പ്രതിയുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ടു; പൊലീസുകാരന് പരിക്ക്
കൊച്ചി ധനുഷ്‌കോടി ദേശീയ പാതയുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ രണ്ടുവര്‍ഷമായി റോഡിന്‍റെ ടാറിങ് ജോലികള്‍ മുടങ്ങിക്കിടക്കുകയാണ്. ബ്ലോക്ക് ഓഫീസിന് സമീപത്തെ മരങ്ങള്‍ മുറിക്കാന്‍ വനംവകുപ്പിന്‍റെ അനുമതി ലഭിക്കാത്തതിനെ തുടര്‍ന്ന് റോഡിന്‍റെ വീതി കൂട്ടല്‍ നടപടികളും പ്രതിസന്ധിയിലാണ്. പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.