ഇടുക്കി: ജനതാ കര്‍ഫ്യൂവില്‍ നിശ്ചലമായി മൂന്നാര്‍. വ്യാപാരശാലകളടക്കം എല്ലാ സ്ഥാപനങ്ങളും കര്‍ഫ്യൂവിന്‍റെ ഭാഗമായി അടഞ്ഞുകിടന്നു. വാഹനങ്ങള്‍ ഒഴിഞ്ഞ് ദേശീയപാതകളും മറ്റ് പ്രധാനപാതകളും ശൂന്യമായി. ഇതരസംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ജനതാ കര്‍ഫ്യൂവിന് പിന്തുണയറിച്ച് വീടുകളില്‍ നിന്നും പുറത്തിറങ്ങിയില്ല.
ജനതാ കര്‍ഫ്യൂവില്‍ മൂന്നാര്‍ നിശ്ചലം - അടിമാലി താലൂക്കാശുപത്രി
കര്‍ഫ്യൂ പാലിക്കാതെ നിരത്തിലിറങ്ങിയവര്‍ക്ക് പൊലീസിന്‍റെ താക്കീത്
ജനതാ കര്‍ഫ്യൂവില്‍ മൂന്നാര്‍ നിശ്ചലം
വൈദ്യുതി വകുപ്പ് മന്ത്രി എം.എം.മണി കര്‍ഫ്യൂവിന് പിന്തുണയറിയിച്ച് കുഞ്ചിത്തണ്ണി ഇരുപതേക്കറിലെ വീട്ടില്‍ തന്നെ സമയം ചെലവഴിച്ചു. പ്രാര്‍ഥനാ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ആരാധനാലയങ്ങളില്‍ എത്തരുതെന്ന് മത മേലധ്യക്ഷന്മാര്‍ നിര്‍ദേശിച്ചിരുന്നു. സ്വകാര്യ ആശുപത്രികളുടെ ഒപി വിഭാഗം അടഞ്ഞുകിടന്നപ്പോള്‍ അടിമാലി താലൂക്കാശുപത്രിയിലെത്തിയ രോഗികളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിച്ചു. അതേസമയം കര്‍ഫ്യൂ നിര്‍ദേശം പാലിക്കാതെ നിരത്തിലിറങ്ങിയ പൊലീസ് താക്കീത് നല്‍കി തിരിച്ചയച്ചു.