ഇടുക്കി:പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ഒരു പൗരന്‍റെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ്. പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജനജാഗരണ സമിതി അടിമാലിയില്‍ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തിന് മുന്നോടിയായി പ്രവര്‍ത്തകര്‍ ജനജാഗരണ റാലി സംഘടിപ്പിച്ചു.
പൗരത്വ ഭേദഗതി നിയമം; രാജ്യത്തെ ഒരു പൗരന്‍റെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് എം.ടി രമേശ് - ഇടുക്കി വാര്‍ത്തകള്‍ഡ
പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജനജാഗരണ സമിതി അടിമാലിയില്‍ സമ്മേളനവും റാലിയും സംഘടിപ്പിച്ചു
![പൗരത്വ ഭേദഗതി നിയമം; രാജ്യത്തെ ഒരു പൗരന്‍റെയും പൗരത്വം നഷ്ടപ്പെടില്ലെന്ന് എം.ടി രമേശ് JANA JAGARANA PROGRAME IN IDUKKI idukki news idukki bjp news ഇടുക്കി ബിജെപി വാര്‍ത്തകള്‍ ഇടുക്കി വാര്‍ത്തകള്‍ഡ പൗരത്വ ഭേദഗതി നിയമം](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5842373-thumbnail-3x2-bjp.jpg)
ആര്‍എസ്എസ് സഹസംഘചാലക് വി.പി രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ബിഎംഎസ് ഇടുക്കി ജില്ലാ സെക്രട്ടറി സിബി വര്‍ഗീസ്, ജനജാഗരണ സമിതി കണ്‍വീനര്‍ വിഎന്‍ സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്‍റ് കെഎസ് അജി, കെകെ രാജു, ശ്രീനഗരി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പൗരത്വ ഭേദഗതി നിയമത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ജനജാഗരണ സമിതി നടത്തി വരുന്ന പ്രചാരണ പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായിട്ടായിരുന്നു അടിമാലിയില്‍ സമ്മേളനവും റാലിയും സംഘടിപ്പിച്ചത്. വരും ദിവസങ്ങളില്‍ ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിലും സമാന രീതിയില്‍ സമ്മേളനം സംഘടിപ്പിക്കും.