ഇടുക്കി: സ്കൂളുകളിലും അംഗൻവാടികളിലും കുടിവെള്ളമെത്തിക്കുന്ന ജലജീവൻ പദ്ധതിക്ക് ജില്ലയിൽ തുടക്കമായി. കേന്ദ്രജലശക്തി മന്ത്രാലയത്തിനു കീഴിൽ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് ജലജീവൻമിഷൻ വഴി കുടിവെള്ളമെത്തിക്കുന്നത്. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ 42 അംഗൻവാടികളിലും കുടിവെള്ളമെത്തിക്കും. പദ്ധതിയിലൂടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന കുടിവെള്ളപ്രശ്നത്തിനാണ് പരിഹാരമാകുന്നത്.
ഇടുക്കിയിൽ ജലജീവൻ പദ്ധതിക്ക് തുടക്കം - jal jeevan mission idukki
കേന്ദ്രജലശക്തി മന്ത്രാലയത്തിനു കീഴിൽ നൂറുദിന കർമപദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ എല്ലാ സ്കൂളുകളിലും, അംഗൻവാടികളിലും കുടിവെള്ളമെത്തിക്കുന്നത്. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ 42 അംഗൻവാടികളിലും കുടിവെള്ളമെത്തിക്കും.
![ഇടുക്കിയിൽ ജലജീവൻ പദ്ധതിക്ക് തുടക്കം അംഗൻവാടി ജലജീവൻമിഷൻ ജലജീവൻ പദ്ധതി അംഗൻവാടി വർക്കർ jaljeevan mission anganwadi jal shakti ministry jal jeevan mission idukki](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9497565-thumbnail-3x2-water.jpg)
ഇടുക്കിയിൽ ജലജീവൻ പദ്ധതിക്ക് തുടക്കം
ഇടുക്കിയിൽ ജലജീവൻ പദ്ധതിക്ക് തുടക്കം
വാട്ടർ അതോറിറ്റിയുടെ നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തുകളുടെ സഹകരണത്തോടെ കുടിവെള്ളമെത്തിക്കേണ്ട അംഗൻവാടികളുടെയും, സ്കൂളുകളുടെയും പട്ടിക തയ്യാറാക്കിയശേഷമാണ് ആദ്യഘട്ട കുടിവെള്ളവിതരണം. ഉപ്പുതറ ഗ്രാമപഞ്ചായത്തിലെ ഒമ്പതേക്കർ മലമുകളിലെ അംഗൻവാടിയിൽ കുടിവെള്ളമെത്തിയതിന്‍റെ ആഹ്ളാദത്തിലാണ് പ്രദേശവാസികൾ. കാൽനൂറ്റാണ്ടായി ഇവിടെ കുടിവെള്ളമുണ്ടായിരുന്നില്ല. അംഗൻവാടി ജീവനക്കാർ മലയിറങ്ങി താഴ്വാരങ്ങളിലെത്തിയാണ് കുടിവെള്ളം ശേഖരിച്ചിരുന്നത്. ഒരു ദിവസം കൊണ്ടുതന്നെ ഇവിടെ വാട്ടർ കണക്ഷൻ നൽകാൻ ഉദ്യോഗസ്ഥർക്കു കഴിഞ്ഞു.