എറണാകുളം: കോടതി വിധിയെ തുടർന്ന് നഷ്ടമായ പളളികളിൽ ആരാധന നടത്തുമെന്ന പ്രഖ്യാപനവുമായി യാക്കോബോയ സഭയുടെ പ്രതിഷേധം. മുളന്തുരുത്തിയുൾപ്പടെയുള്ള പള്ളികളിലെത്തിയ യാക്കോബായ വിശ്വാസികളെ പൊലീസ് തടഞ്ഞു. യാക്കോബായ സഭയുടെ മെത്രാപൊലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രിഗോറിയസ് മെത്രാപ്പോലീത്തയുടെ നേതൃത്വത്തിലായിരുന്നു മുളന്തുരുത്തി പള്ളിക്ക് മുന്നിലെ പ്രതിഷേധം. പളളിക്കകത്തേക്ക് കയറാനുളള യാക്കോബായ വിഭാഗം വിശ്വാസികളുടെ ശ്രമം പൊലീസ് തടയുകയായിരുന്നു.
പള്ളികളിൽ ആരാധന നടത്തുമെന്ന് യാക്കോബോയ സഭ; പ്രവേശനം തടഞ്ഞ് പൊലീസ് - church protest
മുളന്തുരുത്തി പളളിക്ക് മുന്നിലെ വിശ്വാസികളുടെ പ്രതിഷേധം തുടരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുന്ന സാഹചര്യത്തിൽ പൊലീസ് നടപടികളിലേക്ക് കടക്കാതെ അനുനയിപ്പിച്ച് വിശ്വസികളെ തിരിച്ചയക്കാനുള്ള ശ്രമമാണ് നടത്തിയത്.
മുളന്തുരുത്തി പളളിക്ക് മുന്നിലെ വിശ്വാസികളുടെ പ്രതിഷേധം തുടരുകയാണ്. കോടതി വിധിയെ തുടർന്ന് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറിയ പള്ളിയിലേക്ക് പ്രതിഷേധവുമായി എത്തിയ യാക്കോബായ വിഭാഗത്തെ പ്രവേശിപ്പിക്കാനാവില്ലെന്നാണ് പൊലീസ് നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് ഉൾപ്പടെ നടക്കുന്ന സാഹചര്യത്തിൽ പൊലീസ് നടപടികളിലേക്ക് കടക്കാതെ അനുനയിപ്പിച്ച് വിശ്വസികളെ തിരിച്ചയക്കാനുള്ള ശ്രമമാണ് നടത്തിയത്. സാധാരണ വിശ്വാസികളെ പള്ളികളിലേക്ക് സ്വാഗതം ചെയ്യുന്നതായി ഓർത്തഡോക്സ് വിഭാഗം അറിയിച്ചു.
യാക്കോബായ വിഭാഗം വൈദികരെ പള്ളികളിലേക്ക് പ്രവേശിപ്പിക്കുകയോ ആരാധനകൾക്ക് നേതൃത്വം നൽകാൻ അനുവദിക്കുകയോ ചെയ്യില്ലന്നും ഓർത്തഡോക്സ് വിഭാഗവും വ്യക്തമാക്കിയിട്ടുണ്ട്. പിറവം പള്ളിക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിലും നിരവധി യാക്കോബായ സഭാ വിശ്വാസികൾ പങ്കെടുത്തു.