കേരളം

kerala

ETV Bharat / state

കുറത്തിക്കുടിയില്‍ വാലായ്‌മ പുര തുറന്ന് നൽകുന്നില്ലെന്ന് ആരോപണം - ഇടുക്കി വാർത്തകൾ

വാലായ്‌മ പുര തുറന്ന് നല്‍കണമെന്ന് പലതവണ ആവശ്യമുന്നയിച്ചിട്ടും ബന്ധപ്പെട്ടവര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു

കുറത്തിക്കുടിയില്‍ നിര്‍മ്മിച്ച വാലായ്മ പുര തുറന്ന് നൽകുന്നില്ലെന്ന് ആരോപണം

By

Published : Nov 8, 2019, 10:07 AM IST

Updated : Nov 8, 2019, 1:44 PM IST

ഇടുക്കി: മുതുവാന്‍ സമുദായത്തിലെ ഗോത്രാചാരം പ്രകാരം ആര്‍ത്തവ സമയങ്ങളില്‍ സ്ത്രീകള്‍ വാലായ്മപ്പുരകളില്‍ മാറി താമസിക്കുകയാണ് പതിവ്. ഭൂരിഭാഗം ഗോത്രമേഖലകളിലും സര്‍ക്കാര്‍ ഇടപെടലുകളിലൂടെ ആദിവാസി സ്ത്രീകള്‍ക്കായി വാലായ്മ പുരകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുമുണ്ട്. കുറത്തികുടിയിലുമുണ്ട് ഇത് പ്രകാരം പത്ത് വര്‍ഷം മുമ്പ് നിർമ്മിച്ച വാലായ്മ പുര. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തിയായിട്ടും ഇവ ഗോത്ര സമൂഹത്തിന് തുറന്നു നൽകിയില്ലെന്ന ആരോപണം ശക്തമാണ്.

കുറത്തിക്കുടിയില്‍ വാലായ്‌മ പുര തുറന്ന് നൽകുന്നില്ലെന്ന് ആരോപണം

വാലായ്മപുര തുറന്ന് നല്‍കണമെന്ന് പലതവണ ആവശ്യമുന്നയിച്ചിട്ടും ബന്ധപ്പെട്ടവര്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ലെന്ന് ആദിവാസികൾ പറയുന്നു. പ്രവര്‍ത്തനം നടക്കാതെ വന്നതോടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച കെട്ടിടം നാശത്തിന്‍റെ വക്കിലാണ്.

Last Updated : Nov 8, 2019, 1:44 PM IST

ABOUT THE AUTHOR

...view details