ഇടുക്കി: സംസ്ഥാന സര്‍ക്കാരിന്‍റെ 'ആശ്രയ പദ്ധതി' വഴി നല്‍കുന്ന ഭക്ഷ്യവസ്തുക്കളില്‍ കൃത്രിമം നടത്തിയെന്നാരോപിച്ച് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്തിലെ കുംടുംബശ്രീക്കെതിരെ പരാതി. കാഞ്ചിയാർ വലിയകണ്ടം സ്വദേശിയായ കെ.എം. രാജുവും സഹോദരിമാരായ ശോഭനയും ശാന്തയുമാണ് പരാതി നല്‍കിയത്.
'ആശ്രയ പദ്ധതി'യുടെ ഭക്ഷ്യ വസ്‌തുക്കളുടെ അളവില്‍ ക്രമക്കേട്; കുടുംബശ്രീക്കെതിരെ പരാതി - kudumbasree
ആശ്രയ പദ്ധതി പ്രകാരം കാഞ്ചിയാര്‍ പഞ്ചായത്തിലെ കുടുംബശ്രീ വിതരണം ചെയ്‌ത ഭക്ഷ്യ വസ്‌തുക്കളുടെ അളവില്‍ ക്രമക്കേടുണ്ടെന്നാരോപിച്ച് പരാതി.
!['ആശ്രയ പദ്ധതി'യുടെ ഭക്ഷ്യ വസ്‌തുക്കളുടെ അളവില്‍ ക്രമക്കേട്; കുടുംബശ്രീക്കെതിരെ പരാതി 'ആശ്രയ പദ്ധതി' ഭക്ഷ്യ വസ്‌തുക്കള്‍ കുടുംബശ്രീ സംസ്ഥാന സര്‍ക്കാര്‍ കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് 'Ashraya scheme' kudumbasree Irregularities in quantity of food items](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6508939-thumbnail-3x2-idukki.jpg)
ശാരീരികമായി ബുദ്ധിമുട്ടുകൾ നേരിടുന്ന ശോഭനക്ക് സപ്ലൈകോയിൽ നിന്നും ലഭിക്കുന്ന അവശ്യ വസ്തുക്കൾ കുടുംബശ്രീ മുഖാന്തരമാണ് എത്തിക്കുന്നത്. കഴിഞ്ഞ രണ്ട് തവണ ലഭിച്ച വസ്തുക്കളുടെ അളവിലും തൂക്കത്തിലും കുറവ് വന്നതോടെയാണ് ഇവർ പരാതിയുമായി രംഗത്തെത്തിയത്. സപ്ലൈകോ വഴി സീൽ ചെയ്‌ത് വരുന്ന വസ്തുക്കളിൽ ചിലതിന്‍റെ കവറുകൾ പൊട്ടിച്ച നിലയിലായിരുന്നു. പഞ്ചസാര, പരിപ്പ്, പയർ, വെളിച്ചെണ്ണ, കടല തുടങ്ങിയ പത്തോളം ഇനങ്ങളാണ് ഇവർക്ക് ലഭിക്കുന്നത്. ഇവയിലാണ് വ്യാപകമായി കൃത്രിമം നടന്നിരിക്കുന്നത്. അഴിമതി നടത്തിയവർക്കെതിരെ ഭക്ഷ്യവകുപ്പ് മന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകുമെന്നും ഇവർ പറഞ്ഞു. അതേസമയം പരാതി ലഭിച്ചിട്ടില്ലെന്ന് കാഞ്ചിയാർ പഞ്ചായത്ത് ഭരണസമിതി വ്യക്തമാക്കി.