ഇടുക്കി: ഇരവികുളം ദേശിയോദ്യാനത്തില്‍ ഇത്തവണ 894 വരയാടുകളെ കണ്ടെത്തി. ഇതില്‍ 145 എണ്ണം പുതിയതായി പിറന്ന കുഞ്ഞുങ്ങളാണ്. 2020ല്‍ നടത്തിയ കണക്കെടുപ്പില്‍ 721 വരയാടുകളെയായിരുന്നു കണ്ടെത്തിയത്. ഇതില്‍ 155 എണ്ണം കുഞ്ഞുങ്ങളായിരുന്നു.കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന കണക്കാണ് ഇത്തവണത്തേത്.
ഇരവികുളം ദേശിയോദ്യാനത്തില്‍ 894 വരയാടുകളെ കണ്ടെത്തി അതിൽ 145 എണ്ണം പുതിയ കുഞ്ഞുങ്ങൾ
കഴിഞ്ഞ ആറ് വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന കണക്കാണ് ഇത്തവണത്തേത്
2015ല്‍ 900 എണ്ണത്തിനെ കണ്ടെത്തിയിരുന്നു.ഏപ്രില്‍ 19 മുതല്‍ 24 വരെ നടന്ന കണക്കെടുപ്പിലാണ് വരയാടുകളുടെ എണ്ണം തിട്ടപ്പെടുത്തിയത്. കൊവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷമായി ഇരവികുളം ദേശിയോദ്യാനം, പാമ്പാടുംചോല, ചിന്നാര്‍ വന്യജീവിസംരക്ഷണകേന്ദ്രം എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് കണക്കെടുപ്പ് നടത്തിയത്.
ഇരവികുളത്ത് എഴുന്നൂറ്റിഎണ്‍പത്തി രണ്ടും ചിന്നാറില്‍ തൊണ്ണൂറ്റിമൂന്നും പാമ്പാടുംചോലയില്‍ പത്തൊമ്പതും വീതം വരയാടുകളെയാണ് ഇത്തവണ കണ്ടെത്തിയത്. മൂന്നാര്‍ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ആര്‍ ലക്ഷ്മി, അസിസ്റ്റന്‍റ് വാര്‍ഡന്‍ ജോബ് ജെ നേര്യംപറമ്പില്‍ എന്നിവരുടെ നേതൃത്വത്തിലാണു വരയാടുകളുടെ സംരക്ഷണം നടക്കുന്നത്.