ഇടുക്കി: പ്രതിഷേധങ്ങൾക്കൊടുവിൽ രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഐ.പി ബ്ലോക്കിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം മണി ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രിയുടെ വികസനം കാര്യക്ഷമമാക്കുമെന്നും താലൂക്ക് ആശുപത്രിയാക്കി ഉയർത്തുന്നതിനുള്ള നടപടികൾ നടന്നുവരികയാണെന്നും എം.എം മണി പറഞ്ഞു.
രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഐ.പി ബ്ലോക്കിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു - ഇടുക്കി വാര്‍ത്ത
ജീവനക്കാരുടെ അഭാവവും അതേ തുടർന്നുണ്ടായ പ്രതിസന്ധിയും മൂലം രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ കിടത്തി ചികിത്സ വർഷങ്ങളായി മുടങ്ങിയിരുന്നു.
രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ ഐ.പി ബ്ലോക്കിന്‍റെ പ്രവർത്തനം പുനരാരംഭിച്ചു
സമീപത്തെ അഞ്ചോളം പഞ്ചായത്തിലെ ആദിവാസികൾക്കും ആയിരക്കണക്കിന് വരുന്ന തോട്ടം തൊഴിലാളികൾക്കും ആശ്രയമാണ് രാജാക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രം. എന്നാല്‍ ജീവനക്കാരുടെ അഭാവവും അതേ തുടർന്നുണ്ടായ പ്രതിസന്ധിയും മൂലം കിടത്തി ചികിത്സ വർഷങ്ങളായി മുടങ്ങി കിടക്കുകയായിരുന്നു. ലാബുകളുടെയും പ്രവർത്തനം നിലച്ചതോടെ പ്രതിഷേധവുമായി പ്രദേശവാസികൾ രംഗത്തെത്തി. ഇതോടെയാണ് താൽകാലിക അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച് കിടത്തി ചികിത്സ പുനരാരംഭിച്ചത്.