കേരളം

kerala

ETV Bharat / state

ഇടമലക്കുടിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു ; സുജിത് ഭക്തനെതിരെ അന്വേഷണം - സുജിത്ത് ഭക്തനെതിരെ കേസ്

2020 ജനുവരിയിൽ മാങ്കുളം വനമേഖലയിൽ അനധികൃതമായി പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തിയതിന് സുജിത് ഭക്തനെതിരെ കേസ് എടുത്തിരുന്നു.

idukki idamalakkudi covid restrictions  vlogger sujith bakthan case  sujith bakthan idamalakkudi  ഇടമലക്കുടി കൊവിഡ് നിയന്ത്രണങ്ങൾ  വ്ളോഗർ സുജിത്ത് ഭക്തൻ കേസ്  സുജിത്ത് ഭക്തനെതിരെ കേസ്  സുജിത്ത് ഭക്തൻ ഇടമലക്കുടി
ഇടമലക്കുടിയിൽ അനുമതിയില്ലാതെ പ്രവേശിച്ചു; സുജിത്ത് ഭക്തനെതിരെ അന്വേഷണം

By

Published : Jun 29, 2021, 7:13 PM IST

ഇടുക്കി : ഇടമലക്കുടിയിലേക്കുള്ള വ്ളോഗർ സുജിത് ഭക്തന്‍റെ യാത്രയിൽ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. വനം വകുപ്പിന്‍റെ അനുമതിയില്ലാതെയായിരുന്നു യാത്ര എന്ന് കണ്ടെത്തിയിട്ടുണ്ട്. ഇടുക്കി എംപി ഡീൻ കുര്യാക്കോസിനൊപ്പമാണ് സുജിത് ഇടമലക്കുടിയിൽ എത്തിയത്.

ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ഇടമലക്കുടിയിൽ ഇപ്പോഴും കർശന നിയന്ത്രണങ്ങൾ തുടരുകയാണ്. ജനപ്രതിനിധികൾക്കൊഴികെ മറ്റാർക്കും വനം വകുപ്പിന്‍റെ അനുമതിയില്ലാതെ ഇടമലക്കുടിയിലേക്ക് പ്രവേശനമില്ല.

Read More:വ്ളോഗറുമൊത്ത് ഇടമലക്കുടിയിലേക്ക് ഡീന്‍ കുര്യാക്കോസ് നടത്തിയ യാത്ര വിവാദത്തില്‍

ഈ പശ്ചാത്തലത്തിലാണ് ഓൺലൈൻ പഠനത്തിന് ആവശ്യമായ ടിവി നൽകാനെന്ന പേരിൽ സുജിത് ഭക്തൻ അനുമതിയില്ലാതെ ഇടമലക്കുടിയിൽ എത്തിയത്. ഇയാളെ കൊണ്ടുപോയത് താനാണെന്നും നിലവിലെ വിവാദങ്ങൾ അനാവശ്യമാണെന്നും ഡീൻ കുര്യാക്കോസ് പ്രതികരിച്ചു.

ഡീൻ കുര്യാക്കോസ് എംപിയുടെ പ്രതികരണം

അനധികൃതമായി മാങ്കുളം വനമേഖലയിൽ പ്രവേശിച്ച് ദൃശ്യങ്ങൾ പകർത്തിയതിന് 2020 ജനുവരിയിൽ സുജിത് ഭക്‌തനെതിരെ കേസ് എടുത്തിരുന്നു. ഇതേതുടർന്ന് വനമേഖലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും സിപിഎമ്മും ആവശ്യപ്പെട്ടിട്ടുണ്ട്.

ABOUT THE AUTHOR

...view details