കേരളം

kerala

ETV Bharat / state

അടിമാലിയിലെ ആര്‍ടിഒ ഓഫീസ് സ്ഥലം മാറ്റുന്നതിനെതിരെ ഐഎന്‍ടിയുസി മാർച്ച്

ദേവികുളം ആര്‍ടിഒ ഓഫീസ് അടിമാലിയില്‍ നിന്ന് ദേവികുളത്തേക്ക് മാറ്റുന്നതിനെതിരെയാണ് മാർച്ച്

By

Published : Jan 31, 2020, 8:22 PM IST

അടിമാലിയിലെ ആര്‍ടിഒ ഓഫീസ് സ്ഥലം മാറ്റുന്നതിനെതിരെ ഐഎന്‍ടിയുസി മാർച്ച്  INTUC marches against relocation of RTO office in Adamali  INTUC march  ഐഎന്‍ടിയുസി മാർച്ച്  അടിമാലി ഇടുക്കി  adimaly idukki
അടിമാലിയിലെ ആര്‍ടിഒ ഓഫീസ് സ്ഥലം മാറ്റുന്നതിനെതിരെ ഐഎന്‍ടിയുസി മാർച്ച്

ഇടുക്കി: അടിമാലിയില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം ആര്‍ടിഒ ഓഫീസ് ദേവികുളത്തേക്ക് മാറ്റുന്നതിനെതിരെ പ്രതിഷേധം ശക്തം. ഓഫീസ് മാറ്റുന്നതിനെതിരെ ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍റെ നേതൃത്വത്തില്‍ ആര്‍ടിഒ ഓഫീസിന് മുമ്പിലേക്ക് മാര്‍ച്ച് നടത്തി. വികസനം മൂന്നാറിന് മാത്രം മതിയെന്ന നിലപാടാണ് ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രനുള്ളതെന്ന് സമരം ഉദ്ഘാടനം ചെയ്‌ത ഐഎന്‍ടിയുസി ദേശീയ നിര്‍വ്വാഹക സമതിയംഗം ബാബു പി. കുര്യാക്കോസ് ആരോപിച്ചു.

ഓഫീസ് അടിമാലിയില്‍ തന്നെ നിലനിര്‍ത്തുന്നതിന് അടിമാലി പഞ്ചായത്തും സജീവ ഇടപെടല്‍ നടത്തുന്നുണ്ട്. നിലവില്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത് വലിയ തുക വാടക നല്‍കിയാണെന്നും ദേവികുളത്തേക്ക് ഓഫീസ് മാറ്റിയാൽ വാടക ലാഭിക്കാമെന്നുമാണ് മാറ്റത്തെ അനുകൂലിക്കുന്നവരുടെ വാദം. അടിമാലിയിൽ നടന്ന പ്രതിഷേധ പരിപാടിയില്‍ ഐഎന്‍ടിയുസി ഡ്രൈവേഴ്‌സ് യൂണിയന്‍ പ്രസിഡന്‍റ് ഇബ്രാഹിം കരിക്കുളം അധ്യക്ഷത വഹിച്ചു. പ്രകടനമായെത്തിയ പ്രതിഷേധക്കാരെ ആര്‍ടിഒ ഓഫീസിന് മുമ്പില്‍ പൊലീസ് തടഞ്ഞു. വിവിധ സംഘടനകള്‍ ഇതിനോടകം പ്രതിഷേധ പരിപാടികള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

ABOUT THE AUTHOR

...view details