ഇടുക്കി: മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ഐഎൻടിയുസി. സ്വർണക്കടത്തിന് കൂട്ടുനിന്ന മുഖ്യമന്ത്രി രാജിവെക്കുക, സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി ഐഎൻടിയുസി പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഇതിന്‍റെ ഭാഗമായി രാജകുമാരിയിൽ നടന്ന ധർണ സമരം ഐഎൻടിയുസി ജില്ലാ സെക്രട്ടറി റെജി പനച്ചിക്കൽ ഉദ്ഘാടനം ചെയ്‌തു.
മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ഐഎൻടിയുസി പ്രതിഷേധം - gold smuggling
മുഖ്യമന്ത്രി രാജി വക്കുക, ആഭ്യന്തര വകുപ്പിലെ അഴിമതികൾ അവസാനിപ്പിക്കുക, സിബിഐ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് സംസ്ഥാന വ്യാപകമായി ഐഎൻടിയുസി പ്രതിഷേധം നടത്തിയത്
മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി ഐഎൻറ്റിയുസി
മുഖ്യമന്ത്രി രാജി വക്കുക, ആഭ്യന്തര വകുപ്പിലെ അഴിമതികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉയർത്തിക്കൊണ്ട് സംസ്ഥാന വ്യാപകമായി 140 നിയോജകമണ്ഡലങ്ങളിൽ ധർണ സമരം സംഘടിപ്പിച്ചു. ഐഎൻടിയുസി റീജിയണൽ പ്രസിഡന്‍റ് റോയി ചാത്തനാട്ട്, ജില്ലാ കമ്മറ്റി അംഗം ജോഷി കന്യാകുഴി എന്നിവരും ധർണയിൽ പങ്കെടുത്തു.
Last Updated : Jul 13, 2020, 4:32 PM IST