കേരളം

kerala

ETV Bharat / state

അന്തർസംസ്ഥാന മോഷ്‌ടാവ് പിടിയിൽ; മോഷ്‌ടിച്ചത് 50 കിലോ ഏലക്കയും 50,000 രൂപയും - ഏലക്ക മോഷ്‌ടിച്ച പ്രതി പിടിയിൽ

തമിഴ്‌നാട് തേവാരം സ്വദേശി ഈശ്വരനാണ് പിടിയിലായത്. ഇടുക്കിയില്‍ നിന്നും ഏലക്ക വാങ്ങി തമിഴ്‌നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിൽ ഇയാൾ സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് മോഷണം നടത്തിയത്.

Interstate thief arrested  thief arrested  അന്തർസംസ്ഥാന മോഷ്‌ടാവ് പിടിയിൽ  അന്തർസംസ്ഥാന മോഷ്‌ടാവ്  ഏലക്ക മോഷ്‌ടിച്ച പ്രതി പിടിയിൽ  ഇടുക്കി പൂപ്പാറയിൽ മോഷണം
അന്തർസംസ്ഥാന മോഷ്‌ടാവ് പിടിയിൽ; മോഷ്‌ടിച്ചത് 50 കിലോ ഏലക്കയും 50,000 രൂപയും

By

Published : May 12, 2022, 9:31 PM IST

ഇടുക്കി: പൂപ്പാറയിലെ വ്യാപാര സ്ഥാപനത്തില്‍ നിന്നും പണവും ഏലക്കയും മോഷ്‌ടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. തമിഴ്‌നാട് തേവാരം സ്വദേശി ഈശ്വരനാണ് പിടിയിലായത്. ഏലക്ക വ്യാപാരി എന്ന വ്യാജേന സ്ഥാപനത്തില്‍ എത്തി പരിചയം സ്ഥാപിച്ചാണ് ഇയാള്‍ മോഷണം നടത്തിയത്.

കഴിഞ്ഞ മാര്‍ച്ച് 31നാണ് പൂപ്പാറയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനത്തില്‍ നിന്നും 50 കിലോ ഏലക്കയും അന്‍പതിനായിരം രൂപയും മോഷണം പോയത്. ഇടുക്കിയില്‍ നിന്നും ഏലക്ക വാങ്ങി തമിഴ്‌നാട്ടില്‍ എത്തിച്ച് കച്ചവടം നടത്തുന്ന വ്യാപാരി എന്ന നിലയിലാണ് ഇയാള്‍ പൂപ്പാറയില്‍ എത്തിയത്. സ്ഥാപന ഉടമയുമായി സൗഹൃദം സ്ഥാപിച്ച ശേഷം ഉടമ ഇല്ലാത്ത സമയത്ത് മോഷണം നടത്തുകയായിരുന്നു.

ചാക്കില്‍ സൂക്ഷിച്ചിരുന്ന 50 കിലോ ഏലക്ക ഓട്ടോറിക്ഷയില്‍ കയറ്റി പൂപ്പാറയിലെ മറ്റൊരു സ്ഥാപനത്തില്‍ എത്തിച്ച് വില്‍പന നടത്തി. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നും സുഹൃത്തിനെ വിളിച്ച് വരുത്തി. സ്ഥാപനത്തില്‍ നിന്നും അപഹരിച്ച പണവും ഏലക്ക വില്‍പന നടത്തിയ പണവുമായി തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

സംഭവത്തിന് ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ, മൊബൈല്‍ ലൊക്കേഷന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍, തമിഴ് നാട്ടിലെ തിരുപ്പൂരില്‍ നിന്നും ശാന്തന്‍പാറ പൊലീസ് പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.

Also read: അതിഥി തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും കവർന്നു; മോഷ്‌ടാവ് പിടിയിൽ

ABOUT THE AUTHOR

...view details