ഇടുക്കി: തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഓര്‍മിപ്പിച്ചുകൊണ്ട് ഒരു തൊഴിലാളി ദിനം കൂടി കടന്നുപോകുമ്പോൾ തൊഴിലും അവകാശങ്ങളും നഷ്‌ടപ്പെട്ട ഒരു കൂട്ടം തൊഴിലാളികളുണ്ട് ഇടുക്കി ജില്ലയിലെ കുടിയേറ്റ ഗ്രാമമായ പീരുമേട്ടില്‍. 22 വര്‍ഷം മുന്‍പ് ഉപ്പുതറ ലോൺട്രി പീരുമേട് ടീ ഫാക്‌ടറി പൂട്ടിയതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്‌ടമായത്. 2000ത്തില്‍ തോട്ടവും ഫാക്‌ടറിയുമെല്ലാം ഉപേക്ഷിച്ച് ഉടമ ഹൈറേഞ്ച് ഇറങ്ങിയതോടെ ദുരിതക്കയത്തില്‍ വീണതാണ് ഇവര്‍.
തൊഴിലും അവകാശങ്ങളുമില്ലാതെ തൊഴിലാളികള്‍; പീരുമേട് ടീ ഫാക്‌ടറിക്ക് താഴ് വീണിട്ട് 22 വര്‍ഷം - തോട്ടം തൊഴിലാളികള്‍ ദുരിതം
22 വര്‍ഷം മുന്‍പ് ഉപ്പുതറ ലോൺട്രി പീരുമേട് ടീ ഫാക്‌ടറി പൂട്ടിയതോടെ നൂറുകണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്‌ടമായത്.
![തൊഴിലും അവകാശങ്ങളുമില്ലാതെ തൊഴിലാളികള്‍; പീരുമേട് ടീ ഫാക്‌ടറിക്ക് താഴ് വീണിട്ട് 22 വര്‍ഷം international workers day latest peermade lonetree tea factory latest idukki plantation workers latest lonetree tea factory closed അന്താരാഷ്‌ട്ര തൊഴിലാളി ദിനം പീരുമേട് ടീ ഫാക്‌ടറി തോട്ടം തൊഴിലാളികള്‍ തോട്ടം തൊഴിലാളികള്‍ ദുരിതം ഉപ്പുതറ ലോൺട്രി പീരുമേട് ടീ ഫാക്‌ടറി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-15167144-thumbnail-3x2-tho.jpg)
തൊഴിലും അവകാശങ്ങളും നിഷേധിക്കപ്പെട്ട തോട്ടം തൊഴിലാളികള്‍; പീരുമേട്ടിലെ ടീ ഫാക്‌ടറിക്ക് താഴ് വീണിട്ട് 22 വര്‍ഷം
പീരുമേട്ടിലെ ടീ ഫാക്‌ടറിക്ക് താഴ് വീണിട്ട് 22 വര്‍ഷം
തോട്ടം പൂട്ടിയതോടെ തൊഴിലാളികള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളും നിഷേധിക്കപ്പെട്ടു. ആനുകൂല്യങ്ങളും വാഗ്‌ദാനങ്ങളും വാക്കുകളിലൊതുങ്ങി. ഒരു കാലത്ത് നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന ടീ ഫാക്‌ടറി ഇന്ന് കാടുപിടിച്ച് കിടക്കുകയാണ്. ഒരു തൊഴിലാളി ദിനം കൂടി കടന്നു പോകുമ്പോൾ ഈ ഫാക്‌ടറിയും ഒരു കൂട്ടം തൊഴിലാളികളും വിസ്‌മൃതിയിലാകുകയാണ്.