ഇടുക്കി: അടിമാലി കത്തിപ്പാറ മേഖലയിലെ കര്‍ഷകര്‍ക്ക് ദുരിതം വിതച്ച് വെട്ടുകിളി ശല്യം രൂക്ഷമാകുന്നു. ഏക്കറുകണക്കിന് കൃഷിയാണ് വെട്ടുകിളികള്‍ തിന്ന് നശിപ്പിക്കുന്നത്. വിഷയത്തില്‍ കൃഷി വകുപ്പിൻ്റെ ഫലപ്രദമായ ഇടപെടല്‍ വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
കത്തിപ്പാറയിൽ വെട്ടുകിളി ശല്യം; കർഷകർ ദുരിതത്തില്‍ - വെട്ടുകിളി ശല്യം
കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കത്തിലായ അടിമാലി കത്തിപ്പാറ മേഖലയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് പ്രദേശത്ത് രൂക്ഷമായിട്ടുള്ള വെട്ടുകിളി ശല്യം.
കൊവിഡ് രോഗ ഭീതിയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക ഞെരുക്കത്തിലായ അടിമാലി കത്തിപ്പാറ മേഖലയിലെ കര്‍ഷകര്‍ക്ക് ഇരുട്ടടി നല്‍കുന്നതാണ് പ്രദേശത്ത് രൂക്ഷമായിട്ടുള്ള വെട്ടുകിളി ശല്യം. കൂട്ടമായി കൃഷിയിടങ്ങളില്‍ ഇറങ്ങിയിട്ടുള്ള വെട്ടുകിളികള്‍ വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് വരുത്തുന്നത്. കൃഷി വലിയ തോതില്‍ വെട്ടുകിളികള്‍ തിന്ന് നശിപ്പിക്കുന്നതായി കര്‍ഷകര്‍ പറയുന്നു.
കമുക്, കുരുമുളക്, കൊക്കോ, തെങ്ങ് തുടങ്ങിയ കൃഷിയാണ് വെട്ടുകിളികള്‍ നശിപ്പിക്കുന്നത്. കത്തിപ്പാറ മരുത്തോംകുടി ഷാജി, കട്ടകയത്ത് തങ്കപ്പന് എന്നിവരുടെ കൃഷികള്‍ വെട്ടുകിളി ആക്രമണത്തില്‍ നശിച്ചിട്ടുണ്ട്. വളരെ വേഗത്തിലാണ് ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് വെട്ടുകിളി ശല്യം വ്യാപിക്കുന്നത്. നാളുകള്‍ക്ക് മുമ്പ് അടിമാലി ആയിരമേക്കര്‍ കുടക്കാസിറ്റി ഭാഗത്തും വെട്ടുകിളി ശല്യം ഉണ്ടായിരുന്നു.