ഇടുക്കി: അടിമാലിയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അടിമാലി അമ്പലപ്പടിയിലായിരുന്നു സെന്‍ററിന്‍റെ പ്രവര്‍ത്തനം നടന്നു വന്നിരുന്നത്. സെന്‍ററിന്‍റെ പ്രവര്‍ത്തനം അവസാനിപ്പിച്ചത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിദ്യാർഥികള്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധിയുടെ മറപിടിച്ച് പ്രവര്‍ത്തനം അവസാനിപ്പിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്.
മഹാത്മാഗാന്ധി സർവകലാശാല ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പുനരാരംഭിക്കണമെന്ന് വിദ്യാർഥികൾ
ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വലിയൊരു വിഭാഗം വിദ്യാർഥികള്‍ പഠനകാര്യങ്ങൾക്കും മറ്റും ആശ്രയിച്ചിരുന്ന മഹാത്മാഗാന്ധി സർവകലാശാലയുടെ ഇന്‍ഫര്‍മേഷന്‍ സെന്‍ററാണ് പ്രവര്‍ത്തനം അവസാനിപ്പിച്ചത്.
ഇന്‍ഫര്‍മേഷന്‍ സെന്‍റര്‍ പുനരാരംഭിക്കണമെന്ന ആവശ്യവുമായി വിദ്യാർഥികൾ
ദേവികുളം, ഉടുമ്പന്‍ചോല, ഇടുക്കി താലൂക്കുകളിലെ വലിയൊരു വിഭാഗം വിദ്യാർഥികള്‍ മഹാത്മാഗാന്ധി സർവകലാശാലയുടെ അടിമാലിയിലെ ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു. ബിരുദ പഠനത്തിനായുള്ള പ്രവേശനകാര്യങ്ങളിലടക്കം സംശയനിവാരണത്തിനും തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുമായി വിദ്യാർഥികള്‍ സെന്‍ററിനെയാണ് ആശ്രയിച്ചിരുന്നത്. ഇന്‍ഫര്‍മേഷന്‍ സെന്‍ററിന്‍റെ പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ നടപടി വേണമെന്നാണ് വിദ്യാർഥികളുടെ ഇപ്പോഴത്തെ ആവശ്യം.
Last Updated : Aug 1, 2020, 3:22 PM IST