ഗാന്ധിജയന്തി വാരാഘോഷം; സ്‌മൃതി യാത്ര സംഘടിപ്പിച്ചു - Indian National Congress rajakumari Memorial Committee
മഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാമത് ജന്മദിനത്തോടനുബന്ധിച്ച് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നത്.
![ഗാന്ധിജയന്തി വാരാഘോഷം; സ്‌മൃതി യാത്ര സംഘടിപ്പിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4673464-thumbnail-3x2-cngrs.jpg)
ഇടുക്കി: ഗാന്ധിജയന്തി വാരാഘോഷങ്ങളുടെ ഭാഗമായി കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു. മുരിക്കുംതൊട്ടിയിൽ നിന്നും ആരംഭിച്ച യാത്ര രാജകുമാരിയിൽ സമാപിച്ചു. സമാപന സമ്മേളനം ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹിംകുട്ടി കല്ലാർ ഉദ്ഘാടനം ചെയ്‌തു. ഗാന്ധിജിയുടെ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ സ്‌മൃതിയാത്ര സംഘടിപ്പിച്ചു വരുന്നത്. ഇതിന്‍റെ ഭാഗമായാണ് രാജകുമാരി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ മുരിക്കുംതൊട്ടിയിൽ നിന്നും രാജകുമാരിയിലേക്ക് സ്‌മൃതിയാത്ര നടത്തിയത്.
TAGGED:
രാജകുമാരി മണ്ഡലം കമ്മിറ്റി