ഇടുക്കി: വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയുടെ പ്രവേശന കാവാടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തത് സഞ്ചാരികളെ വലയ്ക്കുന്നു. കൊട്ടാരക്കര - ദിണ്ഡുങ്കൽ ദേശീയപാതയില്‍ പാമ്പനാറിന് സമീപം പരുന്തുപാറയിലേക്ക് പ്രവേശിക്കുന്ന കല്ലാര്‍ കവലയിലാണ് കവാട നിര്‍മ്മാണം ആരംഭിച്ചത്.
പരുന്തുംപാറയിൽ പണി തീരാത്ത പ്രവേശന കവാടം ഭീഷണിയാകുന്നു - ദിശാസൂചിക
പ്രവേശന കവാടത്തിന്‍റെ ഭാഗങ്ങള്‍ അടര്‍ന്നു വീഴുന്നത് അപകട ഭീക്ഷണി ഉയർത്തുന്നു. ദേശീയപാതയില്‍ കല്ലാര്‍ കവലയില്‍ പരുന്തുംപാറയിലേയ്ക്കുള്ള ദിശാസൂചികകള്‍ ഇല്ലാത്തതുമൂലം വാഹനങ്ങള്‍ വഴിതെറ്റുന്നതും പതിവാണ്.
പാതിവഴിയില്‍ നിര്‍മ്മാണം നിലച്ചതോടെ ഈ കവാടം ജനങ്ങള്‍ക്ക് ഭീഷണി സൃഷ്ടിക്കുകയാണ്. മുമ്പ് ഇതിന്‍റെ കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ ഇളകി വാഹനത്തിന്‍റെ മുകളില്‍ പതിച്ചിരുന്നു. ഭീതിയോടെയാണ് ആളുകൾ ഇതുവഴി സസഞ്ചരിക്കുന്നത്. പീരുമേട് ഗ്രാമപഞ്ചായത്തിന്‍റെ കഴിഞ്ഞ ഭരണ സമിതിയാണ് പ്രവേശന കവാടത്തിനായി ഫണ്ട് അനുവദിച്ചത്. നിര്‍മ്മാണത്തില്‍ വ്യാപകമായ അഴിമതി നടത്തിയതായും ആരോപണമുയർന്നിരുന്നു. സഞ്ചാരികള്‍ പരുന്തുംപാറയിലേയ്ക്ക് പ്രവേശിക്കുന്നതിനായി ദിശാ സൂചികകള്‍ ഇവിടെ സ്ഥാപിക്കാത്തത് അപകടങ്ങള്‍ക്കു കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും , ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി ആളുകളാണ് പരുന്തുംപാറയിലേയ്ക്ക് എത്തുന്നത്. പ്രവേശന കവാടത്തിന്‍റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് കല്ലാര്‍കവലയില്‍ 200 മീറ്റര്‍ മുമ്പായി പാതയില്‍ ദിശാസൂചികകളും സ്ഥാപിച്ചാല്‍ കൂടുതലായി സഞ്ചാരികളെ പരുന്തുംപാറയിലേയ്ക്ക് ആകർഷിക്കാന്‍ സാധിക്കും.