ഇടുക്കി: സംസ്ഥാനത്തെ എല്ലാ മേഖലയിലും ഇടതു സര്‍ക്കാര്‍ വികസന നേട്ടം കൊണ്ടു വന്നുവെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി. വെള്ളത്തൂവല്‍ ഗ്രാമപഞ്ചായത്തിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ചെങ്കുളം സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ആധുനിക നീന്തല്‍ക്കുളത്തിന്‍റേതുള്‍പ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനമായിരുന്നു ഗ്രാമപഞ്ചായത്തില്‍ ഒരുക്കിയിരുന്നത്.
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തു - മന്ത്രി എംഎം മണി
സര്‍ക്കാര്‍ എല്‍പി സ്‌കൂളില്‍ കുട്ടികള്‍ക്കായി നിര്‍മ്മിച്ച ആധുനിക നീന്തല്‍ക്കുളത്തിന്‍റേതുള്‍പ്പെടെ മൂന്ന് പദ്ധതികളുടെ ഉദ്ഘാടനം മന്ത്രി എം.എം മണി നിര്‍വഹിച്ചു.
വെള്ളത്തൂവല്‍ പഞ്ചായത്തില്‍ ലക്ഷങ്ങളുടെ സര്‍ക്കാര്‍ പദ്ധതികള്‍ ഉദ്‌ഘാടനം ചെയ്‌തു
29 ലക്ഷം രൂപ ചിലവിട്ടാണ് നീന്തല്‍ക്കുളം നിര്‍മിച്ചത്. വെള്ളത്തൂവലില്‍ ഒരു കോടി ഏഴ് ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിക്കാന്‍ ലക്ഷ്യമിട്ടിട്ടുള്ള ടൗണ്‍ ഷോപ്പിങ് കോംപ്ലക്‌സ് വിത്ത് കംഫര്‍ട്ട് സ്‌റ്റേഷന്‍റെയും ഒരു കോടി രൂപ വകയിരുത്തി നിര്‍മ്മാണം നടത്താന്‍ ലക്ഷ്യമിട്ടിട്ടുള്ള ചെട്ടിയാരുപടി പൂത്തലനിരപ്പ് റോഡിന്‍റെയും നിര്‍മ്മാണ ഉദ്ഘാടനം വെള്ളത്തൂവലില്‍ വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി നിര്‍വഹിച്ചു.