ഇടുക്കി:സാമൂഹിക വിരുദ്ധർ ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി. സേനാപതി കാറ്റൂതി പുത്തൻപുരയ്ക്കൽ സുനിൽ കുമാറിന്‍റെ രണ്ടരയേക്കർ സ്ഥലത്തെ വിളവെടുപ്പിനു പാകമായ ചെടികളാണ് വെട്ടി നശിപ്പിച്ചത്. രണ്ട് വർഷം പ്രായമുള്ള വിളവെടുപ്പിന് പാകമായ എഴുപതോളം ഏലച്ചെടികളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.
സാമൂഹിക വിരുദ്ധർ ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി - ഏലച്ചെടികൾ വെട്ടി നശിപ്പിച്ചു
സേനാപതി കാറ്റൂതി പുത്തൻപുരയ്ക്കൽ സുനിൽ കുമാർ എന്ന കർഷകന്‍റെ എഴുപതോളം ഏലച്ചെടികളാണ് സാമൂഹിക വിരുദ്ധർ നശിപ്പിച്ചത്.

സാമൂഹിക വിരുദ്ധർ ഏലച്ചെടികൾ വെട്ടി നശിപ്പിച്ചതായി പരാതി
Also read: വെമ്പായത്ത് അയൽവാസിയുടെ വെട്ടേറ്റ് വയോധിക കൊല്ലപ്പെട്ടു
ഇത്തരത്തിലുള്ള സാമൂഹിക വിരുദ്ധരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് സുനിൽ കുമാർ ആവശ്യപ്പെട്ടു. പത്ത് ലക്ഷം രൂപയുടെ നാശനഷ്ടമാണ് സുനിലിന് ഉണ്ടായിരിക്കുന്നത്. മുൻപ് ഇയാളുടെ കുടിവെള്ള പൈപ്പുകൾ വെട്ടി നശിപ്പിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. സേനാപതി പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ സ്ഥലം സന്ദർശിച്ചു. സുനിൽ കുമാറിന്‍റെ പരാതിയെ തുടർന്ന് ഉടുമ്പൻചോല പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.