ഇടുക്കി:കാലവര്‍ഷത്തിന് ശക്തി കുറഞ്ഞതോടെ ഹൈറേഞ്ചിലെ പുഴകളില്‍ നിന്നും മണല്‍വാരല്‍ രൂക്ഷമാകുന്നു. ശക്തമായ വെള്ളപ്പാച്ചിലിൽ പുഴയോരങ്ങള്‍ മണല്‍ കൊണ്ട് നിറഞ്ഞതോടെയാണ് രാപ്പകല്‍ വ്യത്യാസമില്ലാതെ വലിയ അളവില്‍ പലയിടത്തും മണലൂറ്റ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ മണ്ണിടിച്ചില്‍ ഒരു ഗ്രാമം തന്നെ തകര്‍ന്ന പന്നിയാര്‍കുട്ടിയില്‍ എസ് വളവിന് സമീപത്താണ് മുതിരപ്പുഴയാറ്റില്‍ നിന്നും ടിപ്പറില്‍ മണല്‍വാരി കടത്തുന്നത്. ടിപ്പര്‍ ലോറികള്‍ പുഴയോരത്തേക്കെത്തിക്കുവാന്‍ ഇവിടെ താത്ക്കാലിക പാതവരെ നിര്‍മ്മിച്ചു. ഇതിനെതിരെ പ്രതിഷേധവുമായി പരിസ്ഥിതി പ്രവര്‍ത്തകരും രംഗത്തെത്തി. അനധികൃത മണല്‍വാരലിനെതിരെ നടപടി വേണമെന്ന് ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രന്‍ ആവശ്യപ്പെട്ടു.
ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം - ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം
കഴിഞ്ഞ വര്‍ഷം മണ്ണിടിച്ചിലുണ്ടായി ഒരു ഗ്രാമം തന്നെ തകര്‍ന്ന പന്നിയാര്‍കുട്ടിയില്‍ എസ് വളവിന് സമീപത്താണ് മുതിരപ്പുഴയാറ്റില്‍ നിന്നും ടിപ്പറില്‍ മണല്‍വാരി കടത്തുന്നത്.
ഹൈറേഞ്ചില്‍ മണല്‍വാരല്‍ രൂക്ഷം
അതേ സമയം വെള്ളത്തൂവല്‍ പഞ്ചായത്തിൽ മണല്‍വാരുന്നതിന് അനുമതി നല്‍കിയിട്ടില്ലെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് റ്റി.ആര്‍ ബിജി പറഞ്ഞു. അനധികൃത മണലൂറ്റ് അനുവദിക്കില്ലെന്നും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വ്യക്തമാക്കി. സംഭവത്തില്‍ ജില്ലാ ഭരണകൂടത്തിന് പരാതി നല്‍കുമെന്ന് നാട്ടുകാരും അറിയിച്ചു.
Last Updated : Aug 20, 2019, 1:51 AM IST