ഇടുക്കി: ജിയോളജി വകുപ്പിൻ്റെ അനുമതി ഇല്ലാതെ പാറമണൽ കൊണ്ടുവന്ന തണ്ണിക്കോട്ട് ഗ്രൂപ്പിൻ്റെ അഞ്ച് ടോറസ് വാഹനങ്ങൾ ഉടുമ്പൻചോല തഹസിൽദാർ പിടിച്ചെടുത്തു. നമ്പറുകൾ ഇല്ലാത്ത വാഹനത്തിൽ പാറമണൽ കൊണ്ടു വരുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് പാറമണൽ കടത്തിയതെന്ന് കണ്ടെത്തിയത്.
അനധികൃത പാറമണൽ കടത്തൽ; തണ്ണിക്കോട് ഗ്രൂപ്പിൻ്റെ ലോറികൾ പിടിച്ചെടുത്തു - ജിയോളജി വകുപ്പ്
നമ്പർ ഇല്ലാത്ത വാഹനം റോഡരികിൽ മണിക്കൂറുകളോളം നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തുകയും വാഹനത്തിലെ ജീവനക്കാരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു
നമ്പർ ഇല്ലാത്ത വാഹനം റോഡരികിൽ മണിക്കൂറുകളോളം നിർത്തിയിട്ടിരിക്കുന്നത് നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നേരിട്ട് എത്തുകയും വാഹനത്തിലെ ജീവനക്കാരോട് രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. രേഖകൾ പരിശോധിച്ചതിൽ നിന്നും ജിയോളജി വകുപ്പിൻ്റെ അനുമതിയില്ലാതെയാണ് വാഹനത്തിൽ പാറമണൽ കൊണ്ടുവരുന്നത് എന്ന് കണ്ടെത്തി. തുടർന്ന് അഞ്ച് വാഹനങ്ങളും തഹസിൽദാർ കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്ത വാഹനം സിവിൽ സ്റ്റേഷനിൽ എത്തിച്ച് റിപ്പോർട്ട് സബ് കലക്ടർക്ക് കൈമാറുകയും ചെയ്തു. ജിയോളജി വകുപ്പിൽ ഫൈൻ അടച്ചതിനുശേഷം വാഹങ്ങൾ വിട്ടു കൊടുക്കും.
മുമ്പ് തണ്ണിത്തോട്ട് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള മെറ്റൽ ക്രഷർ യൂണിറ്റിൽ അളവിൽ കൂടുതൽ നിർമാണസാമഗ്രികൾ കണ്ടെത്തിയതിന് എതിരെ നോട്ടീസ് നൽകിയിരുന്നു. നിശാ പാർട്ടിയും, ബെല്ലിഡാൻസും, കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചുള്ള വാഹന യാത്രയും അടക്കമുള്ള വിവാദങ്ങൾക്ക് തൊട്ടുപിന്നാലെയാണ് ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള വാഹനത്തിൽ അനധികൃതമായി മണൽ കടത്തിയ സംഭവം.