കേരളം

kerala

ETV Bharat / state

ഇടുക്കിയിലെ സ്വർഗംമേട്ടില്‍ അനധികൃത റോഡ് നിർമാണം - invasion of swargam medu news

തെരഞ്ഞെടുപ്പിന്‍റെ മറവിൽ പ്രകൃതിരമണീയമായ സ്വര്‍ഗംമേട് കൈയേറി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് കിലോമിറ്ററോളം ദൂരത്തിൽ അനധികൃതമായാണ് റോഡ് നിർമിച്ചിരിക്കുന്നത്

സ്വര്‍ഗം മേട് കയ്യേറ്റം വാര്‍ത്ത അനധികൃത റോഡ് നിര്‍മാണം വാര്‍ത്ത invasion of swargam medu news illegal road construction news
റോഡ് നിർമ്മാണം

By

Published : Dec 15, 2020, 5:35 AM IST

Updated : Dec 15, 2020, 5:42 AM IST

ഇടുക്കി: സേനാപതി പഞ്ചായത്തിലെ സ്വർഗംമേട്ടില്‍ അനധികൃതമായി റോഡ് നിർമ്മിച്ചു. കാന്തിപ്പാറ വില്ലേജിൽ പെടുന്ന റവന്യൂ ഭൂമിയിൽ ആണ് തെരഞ്ഞെടുപ്പിന്‍റെ മറവിൽ മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് റോഡ് നിർമ്മിച്ചിരിക്കുന്നത്. പ്രകൃതി മനോഹാരമായ സ്വർഗംമേട് ജൈവ വൈവിധ്യത്താല്‍ സമ്പന്നമാണ്. കൂടാതെ വര്‍ഷക്കാലത്ത് ഉരുള്‍പൊട്ടല്‍ ഭീഷണിയുമുണ്ടാകും. ഇവിടെ തെരഞ്ഞെടുപ്പിന്‍റെ മറവിൽ കൈയേറി മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് രണ്ട് കിലോമിറ്ററോളം ദൂരത്തിൽ അനധികൃതമായി റോഡ് നിർമ്മിച്ചിരിക്കുകയാണ്. റവന്യു ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് തിരക്കിലായ സമയത്താണ് നിര്‍മാണം.

പ്രകൃതിരമണീയമായ സ്വർഗംമേട് ജൈവവൈവിധ്യത്താല്‍ സമ്പന്നമാണ്.
Last Updated : Dec 15, 2020, 5:42 AM IST

ABOUT THE AUTHOR

...view details