കേരളം

kerala

ETV Bharat / state

പൂപ്പാറ ടൗണില്‍ പുഴ കൈയേറി നിര്‍മാണം; പൊളിക്കാനാവാതെ പഞ്ചായത്ത് - സ്റ്റേ ഉത്തരവ്

പൂപ്പാറ ടൗണിൽ പന്നിയാർ‌ പുഴ കൈയേറി നിര്‍മിച്ച രണ്ട് കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനായിരുന്നു ശാന്തന്‍പാറ പഞ്ചായത്ത് അധികൃതരുടെ തീരുമാനം. എന്നാല്‍ കെട്ടിട ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ ഉത്തരവ് വാങ്ങി. സ്റ്റേ ഉത്തരവ് നീക്കി കെട്ടിടങ്ങള്‍ ഉടന്‍ പൊളിക്കാനാണ് പഞ്ചായത്തിന്‍റെ തീരുമാനം

Pooppara Illegal construction  construction encroaching on the river at Pooppara  Illegal construction encroaching on the river  Pooppara  Santhanpara panchayath  പൂപ്പാറ ടൗണില്‍ പുഴ കയ്യേറി നിര്‍മാണം  പന്നിയാർ‌ പുഴ  ശാന്തന്‍പാറ പഞ്ചായത്ത്  സ്റ്റേ ഉത്തരവ്  ഹൈക്കോടതി
പൂപ്പാറ ടൗണില്‍ പുഴ കയ്യേറി നിര്‍മാണം; സ്റ്റേ ഉത്തരവിനെ തുടര്‍ന്ന് പഞ്ചായത്ത് അധികൃതര്‍ക്ക് കെട്ടിടം പൊളിക്കാനായില്ല

By

Published : Nov 23, 2022, 7:25 AM IST

ഇടുക്കി: പൂപ്പാറ ടൗണിൽ പന്നിയാർ‌ പുഴ കൈയേറി നിര്‍മിച്ച കെട്ടിടം പൊളിച്ച് നീക്കാൻ സാധിക്കാതെ ശാന്തൻപാറ പഞ്ചായത്ത്. പൊളിക്കാനുള്ള ഉത്തരവുമായി അധികൃതര്‍ എത്തിയപ്പോഴേക്കും കെട്ടിട ഉടമകൾ ഹൈക്കോടതിയിൽ നിന്നും സ്റ്റേ ഉത്തരവ് സമ്പാദിച്ചു. സ്റ്റേ നീക്കി ഉടൻ തന്നെ കെട്ടിടങ്ങൾ പൊളിച്ചു നീക്കാനാണ് പഞ്ചായത്തിന്‍റെ നീക്കം.

പൂപ്പാറ ടൗണില്‍ പുഴ കൈയേറി നിര്‍മാണം

പൂപ്പാറയിലെ പാലങ്ങൾക്കിടയിൽ പന്നിയാർ പുഴ കൈയേറി അനധികൃതമായി നിര്‍മിച്ച രണ്ടു കെട്ടിടങ്ങളാണ് പൊളിച്ചു നീക്കാൻ ശാന്തൻപാറ പഞ്ചായത്ത് തീരുമാനിച്ചത്. പൂപ്പാറ സ്വദേശികളായ ബാബു, താഷ്ക്കന്‍റ് എന്നിവർ പണിത കെട്ടിടങ്ങളാണിത്. പൊളിച്ചു നീക്കണമെന്ന് നോട്ടിസ് നൽകിയതിനു ശേഷവും ഇവിടെ നിർമാണ പ്രവർത്തനങ്ങൾ തുടരുകയായിരുന്നു.

ഒരിടത്ത് കട തുടങ്ങുകയും ചെയ്‌തു. ഇതേ തുടർന്നാണ് ശാന്തൻപാറ പഞ്ചായത്ത് സെക്രട്ടറി റവന്യൂ, ഭൂ സംരക്ഷണ സേന, പൊലീസ് എന്നിവരുടെ സഹായത്തോടെ കെട്ടിടങ്ങൾ പൊളിക്കാനെത്തിയത്. ഉടമകൾ ഹൈക്കോതി ഉത്തരവ് കൈമാറിയതോടെ സംഘം മടങ്ങി. അതേസമയം നിർമാണം തുടരാൻ പാടില്ലെന്ന് കാണിച്ച് പഞ്ചായത്ത് നൽകിയ നോട്ടിസിന് കോടതി സ്റ്റേ അനുവദിച്ചിട്ടില്ല.

ഇത് മറികടന്ന് പണികൾ നടത്തുന്നത് തടയാൻ ശാന്തൻപാറ പൊലീസിനും കത്ത് നല്‍കിയിട്ടുണ്ട്. പൂപ്പാറ ടൗണിൽ മാത്രം പന്നിയാർ പുഴ കൈയേറി നിർമാണം നടത്തിയ പത്തിലധികം പേർക്ക് പഞ്ചായത്ത് നോട്ടിസ് നൽകിയിട്ടുണ്ട്. കാലാവധി അവസാനിക്കുന്ന മുറക്ക് ഇവയും പൊളിച്ചു നീക്കും.

ABOUT THE AUTHOR

...view details