കേരളം

kerala

ETV Bharat / state

അടിമാലിയില്‍ വ്യാജ ചാരായ നിര്‍മ്മാണം; ഒരാള്‍ അറസ്റ്റില്‍ - latest idukky

അടിമാലി കോളനിപ്പാലം സ്വദേശി റെജി ഗോപാലകൃഷ്ണനാണ് അറസ്റ്റിലായത്. 30 ലിറ്റര്‍ കോടയും 100 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു.

വ്യാജ ചാരായ നിര്‍മ്മാണം; ഒരാള്‍ അറസ്റ്റില്‍ latest idukky illecit alcahol
അടിമാലിയില്‍ വ്യാജ ചാരായ നിര്‍മ്മാണം; ഒരാള്‍ അറസ്റ്റില്‍

By

Published : May 5, 2020, 5:58 PM IST

ഇടുക്കി: അടിമാലിയില്‍ വ്യാജ ചാരായ നിര്‍മ്മാണത്തിന് ഒരാള്‍ അറസ്റ്റില്‍. അടിമാലി കോളനിപ്പാലം സ്വദേശി റെജി ഗോപാലകൃഷ്ണനാണ് അറസ്റ്റിലായത്. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയായിരുന്നു അടിമാലി പത്താം മൈല്‍ കോളനിപ്പാലത്തു നിന്നും റെജി ഗോപാലകൃഷ്ണനെ അടിമാലി നര്‍ക്കോട്ടിക് സംഘം കസ്റ്റഡിയില്‍ എടുത്തത്.

നര്‍ക്കോട്ടിക് ഉദ്യോഗസ്ഥര്‍ വീട്ടിലേക്ക് വരുന്നത് കണ്ട് കൈവശമുണ്ടായിരുന്ന രണ്ട് ലിറ്ററോളം ചാരായം ഒഴുക്കി കളഞ്ഞ് രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും പ്രതിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. 30 ലിറ്റര്‍ കോടയും 100 മില്ലി ചാരായവും വാറ്റുപകരണങ്ങളും പിടിച്ചെടുത്തു. ലോക്ക് ഡൗണ്‍ ആരംഭിച്ചതു മുതല്‍ ചാരായം നിര്‍മ്മിച്ച് പ്രതി സുഹൃത്തുക്കള്‍ക്ക് നല്‍കി വന്നിരുന്നതായാണ് നര്‍ക്കോട്ടിക് സംഘം നല്‍കുന്ന വിവരം. പ്രിവന്‍റീവ് ഓഫീസര്‍ ടി.വി സതീഷിന്‍റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എസ് മീരാന്‍, ഹാരിഷ് മൈദീന്‍, രഞ്ജിത്ത് കവി ദാസ് എന്നിവര്‍ പങ്കെടുത്തു. പ്രതിയെ അടിമാലി കോടതിയില്‍ ഹാജരാക്കി.

For All Latest Updates

ABOUT THE AUTHOR

...view details