ഇടുക്കി: സംസ്ഥാനത്ത് വ്യാപകമായി ഭക്ഷ്യ വിഷബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ ആരംഭിച്ച ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ പരിശോധന തുടരുന്നു. വിവിധ ജില്ലകളില്‍ നടത്തിയ പരിശോധനയില്‍ ക്രമക്കേട് കണ്ടെത്തിയ ഹോട്ടലുകള്‍ അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കി. രണ്ട് ദിവസമായി ഇടുക്കി ജില്ലയുടെ വിവിധ മേഖലകളിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിവരികയാണ്.
ഇടുക്കി ജില്ലയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ പത്ത് സ്ഥാപനങ്ങൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഇതിൽ എട്ട് സ്ഥാപനങ്ങൾക്ക് ലൈസൻസ് ഇല്ലാത്തതിനാലും രണ്ട് സ്ഥാപനങ്ങൾ വൃത്തിഹീനമായ രീതിയിൽ പ്രവർത്തിച്ചതിനുമാണ് നടപടി.
കട്ടപ്പനയിൽ 12 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നാല് സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകിയിട്ടുണ്ട്. ഇതിനോടകം 60,000 രൂപയോളം പിഴയും ഈടാക്കിയിട്ടുണ്ട്. ജില്ലയിൽ ഒരു ദിവസം രണ്ട് മേഖലകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ മേഖലകൾ കേന്ദ്രീകരിച്ചാവും പരിശോധന.
ALSO READ:സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ വിഭാഗത്തിന്‍റെ മിന്നല്‍ പരിശോധന; അഴുകിയ ഭക്ഷ്യ വസ്‌തുക്കള്‍ കണ്ടെത്തി