ഇടുക്കിയില്‍ 28 പേർക്ക് കൂടി കൊവിഡ്
ഇടുക്കി: ജില്ലയിൽ 28 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ജില്ല കലക്ടർ അറിയിച്ചു. 20 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ എട്ട് പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അന്യസംസ്ഥാനത്ത് നിന്നും എത്തിയ എട്ട് പേർക്കും രോഗം സ്ഥിരീകരിച്ചു. ഇന്ന് 39 പേർ കൊവിഡ് രോഗമുക്തരായി.