ഇടുക്കി : ബാലഗ്രാമില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ വീട്ടമ്മയ്‌ക്ക് ഗുരുതര പരിക്ക്. പുല്ല് ചെത്താന്‍ പോകുന്നതിനിടെ പ്രദേശവാസിയായ ഭാനുപ്രിയയ്‌ക്ക് നേരെയാണ് പന്നിയുടെ ആക്രമണമുണ്ടായത്.
ഇവരെ പന്നി ഇടിച്ച് താഴെയിട്ട ശേഷം ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ കുഴിയിലേക്ക് വീണ ഭാനുപ്രിയയുടെ വലത് കാല്‍ ഒടിഞ്ഞു. പുറത്തും കൈകളിലും പരിക്കുണ്ട്.