കേരളം

kerala

ETV Bharat / state

സഞ്ചാരികളുടെ മനം കവരാൻ സജീവമായി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ - ഹൈറേഞ്ചിന്‍റെ അതിരപ്പള്ളി

തുലാവർഷം ശക്‌തിപ്രാപിച്ചതോടെ സജീവമായിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ജലപാതങ്ങൾ.

idukki  waterfalls  idukki waterfalls  tourists  ഇടുക്കി  വെള്ളച്ചാട്ടങ്ങൾ  ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ  തുലാവർഷം  ഡി.റ്റി.പി.സി.  ഹൈറേഞ്ചിന്‍റെ അതിരപ്പള്ളി  നം മയക്കുന്ന കാഴ്‌ച
സഞ്ചാരികളുടെ മനം കവരാൻ സജീവമായി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ

By

Published : Oct 15, 2020, 11:32 AM IST

Updated : Oct 15, 2020, 11:38 AM IST

ഇടുക്കി: മഴക്കലമായാൽ ഇടുക്കി വെള്ളച്ചാട്ടങ്ങളുടെ ഉത്സവനഗരിയാണ്. എവിടെ നോക്കിയാലും ജലപാതങ്ങളാൽ സമൃദ്ധമാണ്. ആർത്തിരമ്പി പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ ഇടുക്കിയിലെ മലമടക്കുകൾക്ക് വെള്ളിയരഞ്ഞാണം ചാർത്തിയ പ്രതീതിയാണ് നൽകുന്നത്. തുലാവർഷം ശക്‌തിപ്രാപിച്ചതോടെ സജീവമായിരിക്കുകയാണ് ഇടുക്കി ജില്ലയിലെ ജലപാതങ്ങൾ. ജില്ലയിലേക്ക് എത്തുന്ന സഞ്ചാരികളുടെ പ്രധാന ആകർഷണവും മനം മയക്കുന്ന ഈ വെള്ളച്ചാട്ടങ്ങളാണ്.

സഞ്ചാരികളുടെ മനം കവരാൻ സജീവമായി ഇടുക്കിയിലെ വെള്ളച്ചാട്ടങ്ങൾ

മഴക്കാലത്ത് സൗന്ദര്യമാർജ്ജിക്കുന്ന വലുതും ചെറുതുമായ നിരവധി വെള്ളച്ചാട്ടങ്ങളിലൊന്നാണ് കുത്തുങ്കൽ വെള്ളച്ചാട്ടം. കാലവർഷത്തിൽ വശ്യമനോഹാരിത തീർക്കുന്ന കുത്തുങ്കൽ വെള്ളച്ചാട്ടം, ഹൈറേഞ്ചിന്‍റെ അതിരപ്പള്ളി എന്നാണ് അറിയപ്പെടുന്നത്. ട്രിപ്പിൾ വെള്ളച്ചാട്ടങ്ങളാൽ പേര് കേട്ട ശ്രീനാരായണപുരം വെള്ളച്ചാട്ടവും മനം മയക്കുന്ന കാഴ്‌ചകളിലൊന്നാണ്. ഡി.റ്റി.പി.സി.യുടെ സുരക്ഷാ ക്രമീകരണങ്ങളിലൂടെ ഈ വെള്ളചാട്ടം അടുത്ത് കാണുവാൻ സാധിക്കും. രൗദ്രഭാവത്താൽ സാഹസികരെ ആകർഷിക്കുന്ന വെള്ളച്ചാട്ടമാണ് ചുനയംമാക്കൽ കുത്ത്. സുരക്ഷാ ക്രമീകരണങ്ങളൊന്നും ഇല്ലാത്തതിനാൽ അപകട സാധ്യത ഏറിയ വെള്ളച്ചാട്ടമാണിത്. സാഹസികതയും സന്തോഷവും ഒരുപോലെ പകർന്നു നൽകുന്നതാണ് ആർത്തൊലിച്ചൊഴുകുന്ന മുതിരപ്പുഴയാറിലെ വെള്ളച്ചാട്ടം.

ചിന്നക്കനാൽ വെള്ളച്ചാട്ടം, ലക്കം വെള്ളച്ചാട്ടം, പെരുമ്പൻ കുത്ത്, തൊമ്മൻകുത്ത്, ചിയാപാറ വെള്ളച്ചാട്ടം, വാളറ വെള്ളച്ചാട്ടം തുടങ്ങി എണ്ണിയാൽ തീരാത്ത വെള്ളച്ചാട്ടങ്ങളാൽ സജീവമാണ് ഇടുക്കിയും ഒപ്പം തുലാവർഷവും.

Last Updated : Oct 15, 2020, 11:38 AM IST

ABOUT THE AUTHOR

...view details