പൈപ്പ് പൊട്ടി വെള്ളം പാഴായിട്ടും നടപടിയെടുക്കാതെ വാട്ടർ അതോറിറ്റി
നെടുങ്കണ്ടം എസ്ഡിഎ സ്‌കൂളിന് സമീപത്തെ വളവിലാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്.
ഇടുക്കി:പൈപ്പ് പൊട്ടി റോഡിലൂടെ മൂന്ന് മാസത്തിലേറെയായി വെള്ളം ഒഴുകിയിട്ടും അറ്റകുറ്റ പണികള്‍ നടത്താതെ വാട്ടര്‍ അതോറിറ്റി. വെള്ളം ഒഴുകി രൂപപെട്ട കുഴിയില്‍ അകപെട്ട് ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവാകുന്നു. നെടുങ്കണ്ടം എസ്ഡിഎ സ്‌കൂളിന് സമീപത്തെ വളവിലാണ് റോഡിലൂടെ വെള്ളം ഒഴുകുന്നത്.
നെടുങ്കണ്ടം കിഴക്കേ കവലയില്‍ നിന്നും താന്നിമൂട് ഭാഗത്തേക്ക് പോകുന്ന തിരക്കേറിയ പാതയിലാണ് വെള്ളം ഒഴുകുന്നത് മൂലം അപകടങ്ങള്‍ നടക്കുന്നത്. ടൗണിലേക്കുള്ള ജല വിതരണ പൈപ്പാണ് പൊട്ടിയിരിക്കുന്നത്. അപകട സാധ്യത മുന്നില്‍ കണ്ടിട്ട് പോലും അറ്റകുറ്റ പണികള്‍ നടത്താന്‍ വാട്ടര്‍ അതോറിറ്റി തയ്യാറാവുന്നില്ല. ഇതോടെ നാട്ടുകാരുടെ നേതൃത്വത്തില്‍ കല്ലുകളിട്ട് കുഴി നികത്തിയിട്ടുണ്ട്.