കേരളം

kerala

ETV Bharat / state

ഇടുക്കി വെള്ളത്തൂവലില്‍ വാന്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു - വെള്ളത്തൂവല്‍ അപകടം

കട്ടപ്പന പുളിയന്മല സ്വദേശി ജോമേഷാണ് (33) മരിച്ചത്. ബേക്കറി ഉത്പന്നങ്ങളുമായി വന്ന വാന്‍ 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു.

idukki vellathuval accident accident news vellathuval accident news idukki vellathooval news വെള്ളത്തൂവല്‍ അപകടം വാന്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ഇടുക്കി വെള്ളത്തൂവലില്‍ വാന്‍ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

By

Published : Apr 26, 2021, 7:25 PM IST

ഇടുക്കി: വെള്ളത്തൂവല്‍ ശല്യാംപാറയ്ക്ക് സമീപം ഓംനി വാന്‍ മറിഞ്ഞ് യുവാവ് മരിച്ചു. വാന്‍ ഡ്രൈവര്‍ കട്ടപ്പന പുളിയന്മല സ്വദേശി ജോമേഷാണ് (33) മരിച്ചത്. ബേക്കറി ഉത്പന്നങ്ങളുമായി വന്ന വാന്‍ വെള്ളത്തൂവല്‍ കല്ലാര്‍കുട്ടി റോഡില്‍ ശല്യാംപാറ ഭണ്ഡാരപ്പടിക്ക് സമീപത്തുവച്ച് 50 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. അപകടം സംഭവിച്ച ഉടനെ നാട്ടുകാര്‍ യുവാവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയായിരുന്നു അപകടം. വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളത്തൂവല്‍ പൊലീസ് സംഭവ സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

ABOUT THE AUTHOR

...view details