ഇടുക്കി: ഒരു കാലത്ത് ഹൈറേഞ്ചിലെ കര്‍ഷകര്‍ വലിയ പ്രതീക്ഷയോടെ കണ്ടിരുന്ന കാര്‍ഷിക വിളയായിരുന്നു വാനില. വാനിലയ്ക്ക് വിപണിയില്‍ ലഭിച്ച ഉയര്‍ന്ന വിലയാണ് കര്‍ഷകരെ കൂടുതലായി ഇതിലേക്കാകര്‍ഷിച്ചത്. പൊന്നും വിലയായതോടെ വാനില മോഷണവും തണ്ട് കവര്‍ച്ച വരെയും നടന്നു.
എന്നാല്‍ ഇന്ന് ചുരുക്കം പേരുടെ കൃഷിയിടങ്ങളില്‍ മാത്രമാണ് വാനില അവശേഷിക്കുന്നത്. വില കുത്തനെ കൂപ്പുകുത്തിയത് കര്‍ഷകരെ വാനില കൃഷിയില്‍ നിന്നും പിന്‍വാങ്ങാന്‍ പ്രേരിപ്പിച്ചു.
വിലയിടിവില്‍ തളര്‍ന്ന് വാനില കൃഷി Also read: വിലയിടിഞ്ഞ് ഏലക്ക ; മുടക്കുമുതൽ പോലും ലഭിക്കുന്നില്ല, ദുരിതത്തിലായി കർഷകർ
നിലവില്‍ പച്ച വാനില കിലോക്ക് 1,000 രൂപ വരെ ലഭിക്കുന്നുണ്ടെങ്കിലും ചുരുക്കം ചില കര്‍ഷകരുടെ കൈവശം മാത്രമാണ് വിപണിയിലെത്തിക്കാന്‍ വാനിലയുള്ളത്. ഉണങ്ങിയ വാനില വിരളമായി മാത്രമേ വിപണിയില്‍ എത്തുന്നുള്ളൂവെന്നാണ് വ്യാപാരികൾ പറയുന്നത്.
വിലയിടിവിനൊപ്പം പൂക്കള്‍ പരാഗണം ചെയ്യുന്നതിലുള്ള ബുദ്ധിമുട്ടും കാലാവസ്ഥ വ്യതിയാനവും വാനില കൃഷിയുടെ തകർച്ചയ്ക്ക് ഇടയാക്കി. രാജകീയമായി വന്ന് ഹൈറേഞ്ചിലെ കൃഷിയിടങ്ങള്‍ കീഴടക്കിയെങ്കിലും പിന്നീട് പ്രൗഢി മങ്ങിയ വാനില ഇന്ന് ചുരുക്കം ചിലരുടെ പക്കല്‍ മാത്രമായി അവശേഷിക്കുന്നു.