ഇടുക്കി:ഉപ്പുതറയിൽ യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ. ഏലപ്പാറ സ്വദേശി എംകെ ഷീജയെയാണ് ഇന്ന് ഭർതൃവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തിയത്. 10 മാസം മുമ്പായിരുന്നു ഉപ്പുതറ സ്വദേശി ജോബിഷുമായി ഷീജയുടെ വിവാഹം.
ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങി മരിച്ച നിലയില്‍; മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും സഹോദരനോട് ഷീജ മുമ്പ് പറഞ്ഞിട്ടുണ്ട്
ഭർത്താവ് നിരന്തരം ഉപദ്രവിക്കാറുണ്ടെന്നും ഭർത്താവിന്‍റെ മാതാപിതാക്കളും തന്നോട് വഴക്കാണെന്നും സഹോദരനോട് ഷീജ മുമ്പ് പറഞ്ഞിട്ടുണ്ട്. ഷീജയുടെ മരണത്തില്‍ അസ്വാഭാവികത ഉണ്ടെന്ന് ആരോപിച്ച ബന്ധുക്കള്‍ പൊലീസിൽ പരാതി നൽകുമെന്ന് വ്യക്തമാക്കി. മദ്യപിച്ചെത്തി ജോബിഷ് ഷീജയുമായി പതിവായി വഴക്കിടാറുണ്ടായിരുന്നു.
ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങൾ ബന്ധുക്കൾ ഇടപെട്ട് പലതവണ പരിഹരിച്ചിട്ടുമുണ്ട്. ഷീജയുടെ മരണവുമായി ബന്ധപ്പെട്ട് ഭർതൃ കുടുംബം പറയുന്നത് വിശ്വസിക്കാൻ പ്രയാസമുണ്ടെന്ന് സഭ പാസ്റ്റർ അനീഷ് പറഞ്ഞു. ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഷീജയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റും. പൊലീസും തഹസില്‍ദാരും ചേര്‍ന്ന് തുടർ നടപടികൾ സ്വീകരിച്ചു.