ഇടുക്കി :ഇടുക്കിയിൽ കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന 11 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ചികിത്സയിൽ കഴിഞ്ഞിരുന്ന ഏലപ്പാറയിലെ വനിതാ ഡോക്ടർ അടക്കമുള്ള 12 പേരിൽ 11 പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്.ജില്ലയിൽ ഓറഞ്ച് സോൺ നിബന്ധനകൾ നിലവിൽ വന്നു.
ഇടുക്കിയിൽ 11 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് - ആശാ വർക്കറുടെ ഫലം
ഇടവെട്ടി, ഏലപ്പാറ, ഇരട്ടയാർ, കരുണാപുരം, മൂന്നാർ, നെടുങ്കണ്ടം, സേനാപതി, വണ്ടൻമേട്, വണ്ടിപ്പെരിയാർ, വാഴത്തോപ്പ്, ശാന്തൻപാറ എന്നീ പഞ്ചായത്തുകളാണ് നിലവിൽ ഇടുക്കിയിലെ ഹോട്ട്സ്പോട്ടുകൾ.
ഇടുക്കിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന 12 പേരിൽ 11 പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്
ഇടവെട്ടി, ഏലപ്പാറ, ഇരട്ടയാർ, കരുണാപുരം, മൂന്നാർ, നെടുങ്കണ്ടം, സേനാപതി, വണ്ടൻമേട്, വണ്ടിപ്പെരിയാർ, വാഴത്തോപ്പ്, ശാന്തൻപാറ എന്നീ പഞ്ചായത്തുകളാണ് നിലവിൽ ഇടുക്കിയിലെ ഹോട്ട്സ്പോട്ടുകൾ.
ഹോട്ട്സ് പോട്ടുകളിൽ ഇളവുകൾ ബാധകമല്ല. ചെറിയ വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴ് മണി മുതൽ അഞ്ച് വരെ തുറന്നു പ്രവർത്തിക്കാം. ഹോട്ടലുകളിൽ പാർസൽ സൗകര്യം മാത്രം അനുവദിക്കും. അതേസമയം ചികിത്സയിൽ കഴിയുന്ന ആശാ വർക്കറുടെ ഫലം ചൊവ്വാഴ്‌ച ലഭിക്കുമെന്നാണ് സൂചന.