കേരളം

kerala

ETV Bharat / state

ഇടുക്കിയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ട് വയസുകാരന് ദാരുണാന്ത്യം - two year old boy death news

കുട്ടിയെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി ; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല

ഇടുക്കി റോഡ് അപകടം വാര്‍ത്ത  ഇടുക്കി ടിപ്പര്‍ ലോറി അപകടം വാര്‍ത്ത  റോഡ് അപകടം രണ്ടു വയസുകാരന്‍ മരണം വാര്‍ത്ത  അതിഥി തൊഴിലാളികള്‍ മകന്‍ മരണം വാര്‍ത്ത  idukki road accident news  road accident idukki news  two year old boy death news  idukki road accident news
ഇടുക്കിയിൽ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് രണ്ടു വയസുകാരന് ദാരുണാന്ത്യം

By

Published : Aug 18, 2021, 1:24 PM IST

Updated : Aug 18, 2021, 2:52 PM IST

ഇടുക്കി: ഇടുക്കി ചേറ്റുകുഴിയിൽ രണ്ട് വയസുകാരൻ ടിപ്പർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. അസം സ്വദേശികളായ ദുലാൽ ഹുസൈൻ-ഖദീജ ബീഗം ദമ്പതികളുടെ മകൻ മരുഡ് റബ്ബാരി ആണ് മരിച്ചത്.

ദുലാൽ ഹുസൈൻ ജോലിചെയ്യുന്ന കട്ട കളത്തിൽ എത്തിയ ലോറി സിമന്‍റ് ഇഷ്‌ടിക കയറ്റി പോകുന്നതിനിടെ സമീപത്ത് നിന്ന കുട്ടിയെ ഇടിക്കുകയായിരുന്നു.

Also read: റംബൂട്ടാന്‍റെ കുരു തൊണ്ടയില്‍ കുടുങ്ങിയ ഒന്നര വയസുകാരന്‍ മരിച്ചു

കുട്ടിയെ ഇടിച്ചിട്ട ശേഷം ലോറി നിർത്താതെ പോയി. അതുവഴി എത്തിയ മറ്റൊരു ലോറിയിൽ സമീപത്തെ ആശുപത്രിയിൽ എത്തിച്ചു. അവിടെ മതിയായ ചികിത്സ ലഭിച്ചില്ല.

തുടർന്ന് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇവിടുത്തെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. വണ്ടൻമേട് പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.

Last Updated : Aug 18, 2021, 2:52 PM IST

ABOUT THE AUTHOR

...view details