കേരളം

kerala

ETV Bharat / state

ഇടുക്കിയിലെ അനധികൃത മരംമുറി ; സിപിഐ നേതാവുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ് - tree felling

5 ടണ്‍ മരങ്ങളാണ് അനധികൃതമായി വെട്ടിക്കടത്തിയതാണ് കേസ്.

ഇടുക്കിയിലെ അനധികൃത മരംമുറി  ഇടുക്കിയിലെ അനധികൃത മരംമുറി സിപിഐ നേതാവുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്  Case registered against three including cpi leader in Idukki tree felling  Idukki tree felling  tree felling  Idukki
ഇടുക്കിയിലെ അനധികൃത മരംമുറി ; സിപിഐ നേതാവുൾപ്പെടെ മൂന്ന് പേർക്കെതിരെ കേസ്

By

Published : Jun 26, 2021, 2:18 PM IST

ഇടുക്കി: ഇടുക്കിയിൽ സിഎച്ച്ആര്‍ മേഖലയിൽ നിന്ന് മരംവെട്ടി കടത്തിയ സംഭവത്തിൽ സിപിഐ നേതാവുൾപ്പടെ മൂന്ന് പേർക്കെതിരെ കേസ്. സിപിഐ നേതാവും കാഞ്ചിയാർ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായ വി.ആർ.ശശി, സ്ഥലമുടമ മോഹനൻ, മരംവെട്ടിയ സുധീഷ് എന്നിവർക്കെതിരെയാണ് കേസ്.

5 ടണ്‍ മരങ്ങളാണ് അനധികൃതമായി വെട്ടിക്കടത്തിയത്. വി.ആർ ശശിയുടെ ഏലം സ്റ്റോറിലെ ആവശ്യത്തിനായിരുന്നു മരം വെട്ടിയത്. അതീവ പരിസ്ഥിതി പ്രാധാന്യമുള്ള ഏലമലക്കാടുകളിൽ നിന്ന് മരംവെട്ടുന്നതിന് മുൻകൂർ അനുമതി വേണം.

എന്നാൽ അനുമതിയില്ലാതെ ചോരക്കാലി, കാട്ടുപത്രി തുടങ്ങിയ മരങ്ങൾ വെട്ടുകയായിരുന്നു. അനധികൃതമായി വെട്ടിയ തടി വെള്ളിലാംകണ്ടത്ത് ഒളിപ്പിച്ചുവച്ചത് ഇടിവി റിപ്പോർട്ട് ചെയ്‌തിരുന്നു.

Also Read: വെള്ളിലാംകണ്ടത്ത് അനധികൃതമായി മുറിച്ചുകടത്തിയ തടി വനംവകുപ്പ് പിടികൂടി

സംഭവത്തിൽ അന്ന് കേസെടുത്തെങ്കിലും ആരെയും പ്രതി ചേർക്കാതെ വനംവകുപ്പ് ഒത്തുകളിച്ചതും വാർത്തയായി. പിന്നാലെ പ്രതികൾക്കെതിരെ കേസെടുക്കുകയായിരുന്നു. കുമളി സെക്ഷൻ ഫോറസ്റ്റ് ഓഫീസറാണ് കേസെടുത്തിരിക്കുന്നത്.

മരംമുറിച്ചവരെയും, പണി ആയുധങ്ങളും തടി കടത്താൻ ഉപയോഗിച്ച വണ്ടിയും കണ്ടെത്തേണ്ടതുണ്ടെന്നും ഇതിനുള്ള അന്വേഷണം തുടരുകയാണെന്നുമാണ് വനംവകുപ്പ് പറയുന്നത്.

ABOUT THE AUTHOR

...view details