കെണിയില്‍ കുടുങ്ങിയ പുലിയെ കാട്ടില്‍ തുറന്നുവിട്ടു - പുലി കുടുങ്ങി
ആറ് വയസുള്ള ആണ്‍ പുലിയാണ് കെണിയില്‍ കുടുങ്ങിയത്.
കെണിയില്‍ കുടുങ്ങിയ പുലിയെ കാട്ടില്‍ തുറന്നുവിട്ടു
ഇടുക്കി: മറയൂരിന് സമീപം തലയാറിലെ തേയിലത്തോട്ടത്തിനുള്ളിൽ സ്ഥാപിച്ച കെണിയിൽ കുടുങ്ങിക്കിടന്ന ആറു വയസുള്ള ആൺ പുലിയെ വനപാലക സംഘം കാട്ടില്‍ വിട്ടയച്ചു. കാലിൽ പരിക്കുകൾ ഉണ്ടായിരുന്ന പുലിക്ക് ചികിത്സ നൽകിയതിനു ശേഷമാണ് വനത്തിൽ തുറന്നു വിട്ടത്. തോട്ടം മേഖലയായതിനാൽ കൃഷി നശിപ്പിക്കാനെത്തുന്ന മൃഗങ്ങളെ പിടികൂടാൻ വെച്ച കെണിയിലാണ് പുലി കുടുങ്ങിയത്.