ഇടുക്കി: ഓണാവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം. പ്രളയത്തെയും കോവിഡ് പ്രതിസന്ധിയെയും തുടർന്ന് രണ്ട് വർഷത്തിനു ശേഷമാണ് ഓണക്കാലത്ത് ജില്ലയിലെ വിനോദസഞ്ചാര മേഖല സജീവമാകുന്നത്.
തദ്ദേശീയരായ സഞ്ചാരികളെ കൂടാതെ നോർത്ത് ഇന്ത്യൻ സംസ്ഥാങ്ങളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നും നിരവധി സഞ്ചാരികളാണ് ഇടുക്കിയുടെ മഞ്ഞും കുളിരും തേടിയെത്തുന്നത്. അതേസമയം ഇടവിട്ടുള്ള മഴ വിനോദസഞ്ചാര മേഖലയ്ക്ക് നേരിയ ആശങ്ക സൃഷ്‌ടിക്കുന്നുണ്ട്. കോവിഡും തുടർച്ചയായി ഉണ്ടാകുന്ന പ്രളയവും ഇടുക്കിയുടെ വിനോദസഞ്ചാര മേഖലക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചത്.
കഴിഞ്ഞ രണ്ടു വർഷക്കാലമായി ഓണാവധി ആഘോഷിക്കാൻ ജില്ലയിലേക്ക് എത്തിയ സഞ്ചാരികളുടെ എണ്ണം നാമമാത്രമായി ചുരിങ്ങിയിരുന്നു. എന്നാൽ ഈ വർഷം ഓണക്കാലം ആരംഭിച്ചതോടെ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. കനത്ത മഴയെ തുടർന്ന് അടച്ചുപൂട്ടിയ വിനോദ സഞ്ചാരകേന്ദ്രങ്ങൾ എല്ലാം സഞ്ചാരികളാൽ സജീവമായി.
കൊവിഡിന് ശേഷം ഇടുക്കി ഉണര്‍ന്നു; ഓണാവധി ആഘോഷിക്കാൻ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ പ്രവാഹം സഞ്ചാരികള്‍ക്കായി ഓണാഘോഷവും: മഴ മാറി മാനം തെളിഞ്ഞാൽ സഞ്ചാരികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകും. ഓണാവധിക്കാലം ആഘോഷിക്കാൻ എത്തുന്ന സഞ്ചാരികളെ വരവേൽക്കാൻ ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ അതിജീവനത്തിന്‍റെ പാതയിൽ തിരുച്ചു വരവിനു ഒരുങ്ങിയ സമയത്താണ് കാലവർഷം വീണ്ടും ശക്തമായത്.
ഉരുൾ പൊട്ടലും മണ്ണിടിച്ചലിനേയും തുടർന്ന് മൂന്നാർ ഉൾപ്പെടെയുള്ള പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേയ്ക്കുള്ള റോഡുകൾ തകർന്നിരുന്നു. പല വിനോദ സഞ്ചാര മേഖലകളും ഒറ്റപ്പെട്ടു. ഇതോടെ ജില്ലയിൽ വിനോദ സഞ്ചാരത്തിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.
വെല്ലുവിളിയായി മഴ: വിലക്ക് നീങ്ങുകയും മഴമാറി മാനം തെളിയുകയും ചെയ്‌തതോടെ ഇടുക്കിയുടെ പ്രകൃതി സൗന്ദര്യം ആസ്വദിക്കുവാൻ നിരവധി സഞ്ചാരികളാണ് മലകയറി ജില്ലയിലേക്ക് എത്തുന്നത്. തദ്ദേശീയരായ സഞ്ചാരികളെ കൂടാതെ നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും അറബ് രാജ്യങ്ങളിൽ നിന്നുമുള്ള സഞ്ചാരികൾ ജില്ലയിലേക്ക് എത്തി തുടങ്ങി. കാലവർഷ മഴയിൽ സജീവമായ വെള്ളച്ചാട്ടങ്ങളും അണക്കെട്ടുകളും ഹരിത ഭംഗിയുമാണ് സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നത്.
ഏലം ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ വിലത്തകർച്ചയെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഇടുക്കി ജില്ലക്ക് വിനോദ സഞ്ചാരികളുടെ കടന്നു വരവ് ഏറെ ആശ്വാസം പകരുന്നതാണ്. വരും ദിവസങ്ങളിൽ ശക്‌തമായ തിരക്കായിരിക്കും ടുറിസം സെന്ററുകളിൽ അനുഭവപ്പെടുക.